ഇരുചക്രവാഹനങ്ങളുടെ അമിതവേഗം; അപകടങ്ങള്‍ പെരുകുന്നു

എരുമേലി: ഇരുചക്രവാഹനങ്ങളുടെ അമിതവേഗത്തെ തുടര്‍ന്ന് അപകടങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. എരുമേലിയിലെ പ്രധാന റോഡുകളിലും സമാന്തരറോഡുകളിലും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഇരുചക്രവാഹനങ്ങളിലുള്ള പാച്ചില്‍ നിരവധി അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. ആധുനിക മോഡലുകളിലുള്ള ബൈക്കുകളില്‍ ചീറിപ്പായുന്ന ഇവരെ തളക്കാന്‍ പൊലീസിനു പോലും കഴിയുന്നില്ളെന്നത് ജനരോഷം ശക്തമാക്കുകയാണ്. മറ്റുള്ളവരുടെ സഹായത്താല്‍ ജീവിതം തള്ളിനീക്കിയ മാധവനെന്ന യുവാവിനെ ഒരുമാസം മുമ്പ് ചീറിപ്പാഞ്ഞത്തെിയ ബൈക്ക് ഇടിച്ചുവീഴ്ത്തിയിരുന്നു. എരുമേലിയിലെ വലിയമ്പലത്തിനു മുന്‍വശത്തുനിന്ന മാധവനെ ഗതാഗതനിയമം തെറ്റിച്ചത്തെിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ മാധവന്‍ സുഖംപ്രാപിച്ചുവരുന്നു. ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. എന്നാല്‍, സാമ്പത്തികമായും രാഷ്ട്രീയപരമായും സമൂഹത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവരെ തളക്കാന്‍ പൊലീസും ഭയപ്പെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.