ചങ്ങനാശേരി: റോഡ് തകര്‍ന്നതുമൂലം കിടങ്ങറ-കണ്ണാടി റോഡില്‍ ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നുള്ള സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ വെളിയനാട്, കണ്ണാടി, വടക്കന്‍ വെളിയനാട്, കായല്‍പ്പുറം, ചതുര്‍ഥ്യാകരി, മങ്കൊമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാര്‍ ദുരിതത്തിലായി. ചങ്ങനാശേരിയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ സ്വകാര്യ വാഹനങ്ങളിലാണ് യാത്രചെയ്യുന്നത്. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഓട്ടോ പോലും ഓട്ടം വരാറില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് 40ഓളം സര്‍വിസുകളാണ് ഇവിടേക്കുണ്ടായിരുന്നത്. കിടങ്ങറ-കണ്ണാടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെളിയനാട്, പുളിങ്കുന്ന് പഞ്ചായത്തുകള്‍ക്ക് നേരത്തേ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതിനത്തെുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.