കോട്ടയം: നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് വെള്ളിയാഴ്ച പൊലീസ് അടപ്പിച്ച ഷാപ്പ് ശനിയാഴ്ച രാവിലെ വീണ്ടും തുറന്നു. ഇതോടെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഷാപ്പ് ഉപരോധിച്ചു. തുടര്‍ന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് കമീഷണര്‍ ഷാപ്പ് പൂട്ടാന്‍ നിര്‍ദേശം നല്‍കി. രാവിലെ ഷാപ്പ് തുറന്നതോടെ വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ ബിനു, മുന്‍ കൗണ്‍സിലര്‍ സെബാസ്റ്റ്യന്‍ വാളംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാപ്പിനുമുന്നില്‍ ഉപരോധം നടത്തുകയായിരുന്നു. സ്കൂള്‍, ആരാധനാലയം എന്നിവയുടെ ദൂരപരിധി ലംഘിച്ചാണിത് പ്രവര്‍ത്തിക്കുന്നതെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഷാപ്പിനുതൊട്ടടുത്ത് അങ്കണവാടിയും സെന്‍റ് ജോര്‍ജ് പള്ളിയും സ്ഥിതിചെയ്യുന്നുണ്ട്. എക്സൈസ് ഉദ്യോഗസ്ഥര്‍ ഇത് കണക്കാക്കിയിട്ടില്ല. പള്ളിയില്‍ നിത്യആരാധന ഇല്ളെന്നുപറഞ്ഞാണ് അവഗണിച്ചത്. അങ്കണവാടി അവിടെയുള്ളതായി കണിച്ചിട്ടുപോലുമില്ളെന്നും നാട്ടുകാര്‍ ആരോപിച്ചു. ഉപരോധത്തിനിടെ എക്സൈസ് കമീഷണര്‍, കലക്ടര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് പരാതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഷാപ്പ് പൂട്ടാന്‍ എക്സൈസ് കമീഷണര്‍ ജില്ലാ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മള്ളൂശേരി തെള്ളിക്കുഴി ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് വെള്ളിയാഴ്ച രാവിലെയാണ് വലിയാല്‍ ഭാഗത്ത് തുറന്നത്. ഒറ്റമുറി ഷെഡിലായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. ഷെഡ് നിര്‍മിക്കാനുള്ള അനുമതി വാങ്ങിയെടുത്തത് നഗരസഭാ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ച ഷാപ്പില്‍ കള്ള് സൗജന്യമായാണ് വിതരണം ചെയ്തത്. സംഭവമറിഞ്ഞ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകളത്തെി ഷാപ്പിനെതിരെ സമരം ആരംഭിച്ചു. സമരം ശക്തമായതോടെ ജനപ്രതിനിധികളും എത്തി. അവര്‍ വിവരമറിയിച്ചതിനത്തെുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് എത്തി രേഖകള്‍ പരിശോധിച്ചു. എക്സൈസ് രേഖകള്‍ പരിശോധിച്ചതില്‍ തെറ്റ് കാണാത്തതിനാല്‍ ഷാപ്പ് പ്രവര്‍ത്തിക്കുന്നതില്‍ കുഴപ്പമില്ളെന്ന് കണ്ടത്തെി. തുടര്‍ന്ന് കെട്ടിടപെര്‍മിറ്റ് കാണിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഷാപ്പ് താല്‍ക്കാലികമായി പൂട്ടാന്‍ പൊലീസ് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെ വീണ്ടും തുറന്നതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.