പാലാ: വൈദ്യുതീകരണം തടഞ്ഞതിനത്തെുടര്‍ന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. ഇതോടെ കെട്ടിടത്തില്‍ പഠനം ആരംഭിക്കുന്നത് വൈകും. സിവില്‍ വിഭാഗം പണികള്‍ പൂര്‍ത്തിയായതോടെ അവശേഷിക്കുന്ന വൈദ്യുതീകരണ നടപടി ആരംഭിച്ചപ്പോഴാണ് ഒരുകൂട്ടം ആളുകളത്തെി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണി നിര്‍ത്തിവെപ്പിച്ചത്. പൊതുമരാമത്ത് വൈദ്യുതിവിഭാഗം കോട്ടയം സബ് ഡിവിഷനാണ് വൈദ്യുതീകരണത്തിന്‍െറ ചുമതല. കെ.എം. മാണി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപ കൂടി അവശേഷിക്കുന്ന പ്രവൃത്തികള്‍ക്കായി അനുവദിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് അവസാന മിനുക്കുപണികള്‍ നടത്തി ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചത്. അഞ്ച് കോടിയോളമാണ് ആകെ ചെലവ്. ഏതാനും ദിവസം മുമ്പ് വൈദ്യുതീകരണ കരാര്‍ ഏറ്റെടുത്ത കരാറുകാരനെ നഗരത്തില്‍ ഇലക്ട്രിക്കല്‍സ് കട നടത്തുന്നയാള്‍ വിളിച്ച് ഇവിടെ പണിചെയ്യാന്‍ അനുവദിക്കില്ളെന്നും തടസ്സപ്പെടുത്തുമെന്നും അറിയിച്ചിരുന്നതായി പറയുന്നു. അടുത്തദിവസം സ്കൂള്‍ മന്ദിരത്തില്‍ പത്തോളം പേരത്തെി വൈദ്യുതീകരണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ തടയുകയായിരുന്നു. കരാറുകാരന്‍െറ കീഴില്‍ രജിസ്റ്റര്‍ ചെയ്തതും പൊതുമരാമത്ത് ജോലികളില്‍ പരിചയമുള്ളതുമായ അംഗീകൃത ലൈസന്‍സുള്ള ജീവനക്കാരെയാണ് ഇവിടെ ജോലിക്ക് നിയോഗിച്ചത്. പൊതുമരാമത്ത് നിരക്ക് അനുസരിച്ചുള്ള കൂലി മാത്രമെ ഇവര്‍ക്ക് ലഭിക്കൂ. എന്നാല്‍, സ്വകാര്യമേഖലയില്‍ തൊഴില്‍ വേതനം ഇരട്ടിയോളം ഉണ്ടുതാനും. സിവില്‍, ഇലക്ട്രിക്കല്‍ 90 ശതമാനവും പൂര്‍ത്തിയായപ്പോഴാണ് ഒരുപറ്റം ആളുകള്‍ പണി തടസ്സപ്പെടുത്താനത്തെിയത്. ഭീഷണിയത്തെുടര്‍ന്ന് പണി നിര്‍ത്തിവെച്ചതായി കരാറുകരാന്‍ വൈദ്യുതി വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. സംരക്ഷണം ഉറപ്പാക്കിയും സര്‍ക്കാര്‍ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടും പൊതുമരാമത്ത് വിഭാഗം സ്കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയാലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂവെന്നും കത്തില്‍ പറയുന്നു. പരിമിത സൗകര്യങ്ങളോടെ പഴകിദ്രവിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ക്ളാസ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.