പഴ്സ് മോഷണം: പൂര്‍ണ ഗര്‍ഭിണിയടക്കം രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

കോട്ടയം: ബസ് യാത്രക്കാരിയുടെ പഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ യാത്രക്കാര്‍ തന്നെ പിടികൂടി. ഇതിലൊരാള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെ നാഗമ്പടം ഓവര്‍ ബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. പൊലീസത്തെി ഇരുവരെയും കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചു. ഏറ്റുമാനൂര്‍-കോട്ടയം റൂട്ടില്‍ സര്‍വിസ് നടത്തുന്ന പൊന്‍മാങ്കല്‍ ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. ബസ് നാഗമ്പടത്ത് എത്തിയപ്പോള്‍ ഇവരില്‍ ഒരാള്‍ സമീപത്തുണ്ടായിരുന്ന യാത്രക്കാരിയുടെ പഴ്സ് മോഷ്ടിക്കുന്നത് മറ്റ് യാത്രക്കാര്‍ കാണുകയും ഇവര്‍ ഇടപെടുകയുമായിരുന്നു. ഇതോടെ പഴ്സ് ഉപേക്ഷിച്ച് സ്ത്രീകളില്‍ ഒരാള്‍ ബസില്‍നിന്ന് ഇറങ്ങി ഓടുകയും പിന്നിലുണ്ടായിരുന്ന ബസില്‍ കയറുകയും ചെയ്തു. ഇതിനകം ബസ് യാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തത്തെിയിരുന്നു. ഇരുവരെയും പിടികൂടി ഗാന്ധിനഗര്‍ സ്റ്റേഷനിലത്തെിച്ച് പരിശോധിച്ചെങ്കിലും മറ്റ് മോഷണവസ്തുക്കള്‍ കണ്ടത്തെിയില്ല. ഗര്‍ഭിണിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നെന്നാണ് ഇവര്‍ പറഞ്ഞത്. അതുകൂടി പരിഗണിച്ചാണ് പൊലീസ് വിട്ടയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.