കോട്ടയം: മദ്യലഹരിയില്‍ മദ്യപരെ പിടികൂടാന്‍ ഇറങ്ങിയ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍. പള്ളിക്കത്തോട് സ്റ്റേഷനിലെ എ.എസ്.ഐ സന്തോഷ് ബാബുവിനെയാണ് ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച രാത്രി നടത്തിയ വാഹനപരിശോധനക്കിടെയാണ് എ.എസ്.ഐയെ മദ്യലഹരിയില്‍ കണ്ടത്തെിയത്. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ മൂന്നുവരെ എല്ലാ സ്റ്റേഷന്‍ പരിധിയിലും പരിശോധനയുണ്ടായിരുന്നു. എ.എസ്.ഐക്ക് അന്ന് ഹൈവേ പട്രോളിങ് ഡ്യൂട്ടിയായിരുന്നു. മുണ്ടക്കയത്ത് പരിശോധന നടത്തുന്നതിനിടെ എ.എസ്.ഐ മദ്യലഹരിയിലായിരുന്നുവെന്ന വിവരം ആരോ കാഞ്ഞിരപ്പള്ളി സി.ഐയെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തത്തെി സി.ഐ എ.എസ്.ഐയെ കൈയോടെ പിടികൂടി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉടനെ എസ്.പി സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.