ചങ്ങനാശേരി: കഞ്ചാവ് വില്‍പനക്കായി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിക്കുകയും ഇതിന്‍െറ സഹായത്തോടെ വില്‍പന നടത്തിവരികയും ചെയ്തിരുന്ന യുവാവ് അറസ്റ്റില്‍. ഇയാളില്‍നിന്ന് ഒന്നര കിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. തൃക്കൊടിത്താനം കോട്ടമുറി ചെമ്പുപുറം തുണ്ടിപ്പറമ്പില്‍ ടി.പി. ഋഷികുമാറാണ് (അബുഭായ് -20) അറസ്റ്റിലായത്. ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് ഭാഗത്തുനിന്നാണ് ചൊവ്വാഴ്ച രാവിലെ ഋഷി അറസ്റ്റിലാകുന്നത്. ഒരു കിലോ കഞ്ചാവ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നതിന് 40,000 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ചെറുകിടകച്ചവടക്കാര്‍ക്ക് ചെറുപൊതികളാക്കി വില്‍പന നടത്തിയാല്‍ ഒന്നരലക്ഷം രൂപവരെ ലഭിക്കാറുണ്ടെന്നും ഋഷി എക്സൈസിനോട് പറഞ്ഞു. കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു വില്‍പന. പണം അക്കൗണ്ടില്‍ എത്തിയെന്നു ഉറപ്പാക്കിയ ശേഷം നാലഞ്ചു ദിവസത്തിനുള്ളില്‍ കഞ്ചാവ് എത്തിച്ചു നല്‍കുകയാണ് പതിവ്. കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങി ട്രെയിന്‍മാര്‍ഗമാണ് നാട്ടിലത്തെുന്നത്. ട്രെയിനില്‍ ചെക്കിങ് കുറവായതിനാലാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്. ഒരു തവണ നാലു കിലോ കഞ്ചാവുവരെ നാട്ടിലത്തെിച്ചിട്ടുണ്ടെന്നും ഋഷി സമ്മതിച്ചിട്ടുണ്ട്. 90 ശതമാനം മാര്‍ക്കു വാങ്ങിയാണ് ഋഷി എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചത്. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട കേന്ദ്രീകരിച്ചാണ് വില്‍പന. വാട്സ്ആപ് ഗ്രൂപ്പിലൂടെ ഹോള്‍സെയില്‍ നിരക്കിലാണ് കച്ചവടം. നൂറുകണക്കിനു കാളുകളാണ് മണിക്കൂറില്‍ ഇയാളുടെ ഫോണിലത്തെുന്നത്. ആവശ്യക്കാരേറെയും യുവാക്കളാണ്. നീലച്ചടയന്‍ വിഭാഗത്തില്‍പെട്ട കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ പ്രിവന്‍റിവ് ഓഫിസര്‍ സജികുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്‍, കെ. ഷിജു, എം.എസ്. അജിത്കുമാര്‍, ടി. സന്തോഷ്, ഗോപകുമാര്‍, ബി. സന്തോഷ്കുമാര്‍, ഡി. സൈജു എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.