ഗാന്ധിനഗര്‍: പിതാവ് മരിച്ച അന്ധയായ വിദ്യാര്‍ഥിനിക്കായ് നാട് കൈകൊര്‍ത്തു. ഒളശ്ശ അന്ധവിദ്യാലയത്തിലെ മുന്നാം ക്ളാസ് വിദ്യാര്‍ഥിനിയും ചേര്‍ത്തല പൂച്ചാക്കല്‍ മെറ്റത്തേറ ബിജുകുമാറിന്‍െറയും സ്മിതയുടെയും മകളായ ലക്ഷ്മി പ്രിയക്കായാണ് അയ്മനം ഗ്രാമം കൈകോര്‍ത്ത് കുടുംബ സഹായനിധി സമാഹരിച്ചത്. ലക്ഷ്മി പ്രിയയുടെ പഠനാര്‍ഥം ബിജുവും കുടുംബവും ഒളശ അന്ധവിദ്യാലയത്തിന് സമീപം വാടകക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെ മേയ് 24ന് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്ന് യന്ത്രസാമഗ്രികള്‍ വീണ് ഗുരുതര പരിക്കേറ്റ് ബിജു ജൂണ്‍ 11ന് മരണപ്പെട്ടു. ഇവര്‍ക്ക് സ്വന്തമായി വീടും സ്ഥലവുമില്ല. ബിജുവിന്‍െറ മരണത്തോടെ നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ സ്്കൂള്‍ ഹെഡ്മാസ്റ്റര്‍ വി.ജെ. കുര്യനും റേഡിയോ വില്ളേജ് സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരിയും രംഗത്തുവന്നു. തുടര്‍ന്ന്് അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. ലാലിച്ചന്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അയ്മനം പഞ്ചായത്തിന്‍െറ വിവിധ വാര്‍ഡുകളില്‍ ധനസമാഹരണം നടത്തി. കഴിഞ്ഞ ഒരുദിവസം കൊണ്ട് അഞ്ചുലക്ഷം രൂപ സമാഹരിക്കുന്നതിനായ് സാധിച്ചു. തുടര്‍ന്ന് കെ. സുരേഷ് കുറുപ്പ് എം.എല്‍.എ ലക്ഷ്മി പ്രിയക്ക് സഹായനിധി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.