കോട്ടയം: പത്രഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്‍െറ ആഭിമുഖ്യത്തിലുള്ള ഫോട്ടോപ്രദര്‍ശനം സൈലന്‍സ്-2016 തുടക്കമായി. വര്‍ണക്കടലാസുകള്‍ നിറച്ച ബലൂണുകള്‍ പൊട്ടിച്ച് നാലു കുട്ടികള്‍ പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടകരായപ്പോള്‍ ചടങ്ങ് തത്സമയം സ്വന്തം കാമറയില്‍ പകര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനവും സംഘാടകര്‍ ഒരുക്കി. 130 ചിത്രങ്ങളാണു പ്രദര്‍ശത്തിനൊരുക്കിയിരിക്കുന്നത്. കോട്ടയത്തെ 26 ഫോട്ടോ ജേണലിസ്റ്റുകളുടെ ചിത്രങ്ങളാണു പ്രദര്‍ശനത്തിനുള്ളത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്‍െറ സംസ്കാര ചടങ്ങുകളുടെ ചിത്രവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എം. ഹസന്‍, വി.എം. സുധീരന്‍ തുടങ്ങിയവരുള്‍പ്പെട്ട ചിത്രവുമൊക്കെ ചരിത്രവും വാര്‍ത്തകളുമൊക്കെ ഒരുപോലെ സംവേദിക്കുന്നവയാണ്. ഓന്തു മുട്ടയിടുന്ന അപൂര്‍വ ചിത്രവും പ്രദര്‍ശനത്തിലുണ്ട്. പ്രകൃതിയുടെ ഭംഗി തുളുമ്പുന്ന നിരവധി ചിത്രങ്ങളും കുട്ടികളുടെ കലര്‍പ്പില്ലാത്ത ചിരിയോടുകൂടിയ ചിത്രങ്ങളും വീണ്ടുമൊരിക്കല്‍ കൂടി നോക്കിപ്പോകുന്നവ തന്നെ. അനശ്വര നടന്മാരായ പ്രേംനസീര്‍, ജയന്‍ എന്നിവര്‍ ഒന്നിച്ചുള്ള പഴയ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. അന്തരിച്ച മാധ്യമപ്രവര്‍ത്തകരായ സനില്‍ ഫിലിപ്പ്, എസ്.എസ്. റാം, വിക്ടര്‍ ജോര്‍ജ്, ടോണി വെമ്പള്ളി എന്നിവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടാണു പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. മാമ്മന്‍മാപ്പിളഹാളില്‍ രാവിലെ 9.30മുതല്‍ വൈകീട്ട് 7.30വരെയാണുപ്രദര്‍ശനം. പ്രവേശം സൗജന്യമാണ്. ഒമ്പതിന് പ്രദര്‍ശനം സമാപിക്കും. ഉദ്ഘാടനച്ചടങ്ങില്‍ നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന, കൗണ്‍സിലര്‍മാരായ ഷീബ പുന്നന്‍, ടി.സി. റോയി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.