മണിമല: 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ഒന്നരവയസ്സുകാരനെ മാതാവ് സാഹസികമായി രക്ഷപ്പെടുത്തി. മണിമല കുന്നുംഭാഗം തോണിപ്പാറയില്‍ തെക്കേമുറിയില്‍ അനൂപ്-ശ്രീജ ദമ്പതികളുടെ മകന്‍ ഒന്നര വയസ്സുകാരന്‍ അദൈ്വതിനെയാണ് മാതാവ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം വൈകീട്ട് വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന അദൈ്വദിനെ കാണാതായി. കുട്ടിയെ അന്വേഷിക്കുന്നതിന്‍െറ ഭാഗമായി മുത്തശ്ശി വീടിനോടുചേര്‍ന്ന് ചുറ്റുമതിലില്ലാത്ത കിണറ്റിന് സമീപമത്തെിയപ്പോഴാണ് കിണറ്റിനുള്ളില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടത്. ഇവര്‍ അലമുറയിട്ട് കരഞ്ഞതോടെ വീടിനുള്ളില്‍നിന്ന് കുട്ടിയുടെ മാതാവ് ശ്രീജ ഓടിയത്തെി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. അഞ്ചടിയോളം വെള്ളമുള്ള കിണറ്റിന്‍െറ വശത്തുള്ള പാറയില്‍ പിടിച്ചുകിടക്കുകയായിരുന്നു അദൈ്വത്. കിണറ്റിലേക്ക് ചാടിയ ശ്രീജ കുഞ്ഞിനെ കൈയിലെടുത്തു. ഈസമയം അതുവഴിയത്തെിയ ഓട്ടോ ഡ്രൈവര്‍ കടയനിക്കാട് എട്ടാംമൈല്‍ കൊച്ചുപുരയ്ക്കല്‍ രവീന്ദ്രന്‍പിള്ള കിണറ്റില്‍ അകപ്പെട്ട ഇരുവരെയും രക്ഷിക്കുന്നതിനായി പ്ളാസ്റ്റിക് കയറില്‍ പിടിച്ച് കിണറ്റിലേക്ക് ഇറങ്ങി. കയറില്‍ പിടിച്ച് കുട്ടിയുമായി കരയിലേക്ക് കയറുമ്പോഴേക്കും കിണറിന്‍െറ തിട്ട ഇടിഞ്ഞ് രവീന്ദ്രന് പരിക്കേറ്റുവെങ്കിലും അപകടം കൂടാതെ കുട്ടിയെ കരയിലത്തെിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ശ്രീജയെയും കിണറിനുപുറത്ത് എത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്‍കി രവീന്ദ്രന്‍െറ ഓട്ടോയില്‍ തന്നെ ഇരുവരെയും ആശുപത്രിയിലത്തെിച്ചു. മുപ്പതടി താഴ്ചയുള്ള കിണറ്റില്‍ പ്ളാസ്റ്റിക് കയറിലൂടെ ഇറങ്ങി കുട്ടിയെ സാഹസികമായി രക്ഷിച്ച കൊച്ചുപുരയ്ക്കല്‍ രവീന്ദ്രനെ കടയനിക്കാട് പൗരസമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച അനുമോദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.