മുണ്ടക്കയം: മാനസികാരോഗ്യത്തിന് വീട്ടുമുറ്റത്ത് ചികിത്സയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ സാമൂഹിക മാനസികാരോഗ്യ പദ്ധതിക്ക് തുടക്കമായി. തെരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാസത്തിലൊരിക്കല്‍ വിദഗ്ധഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രോഗികള്‍ക്ക് ചികിത്സക്കൊപ്പം കൗണ്‍സിലിങ് അടക്കമുള്ളവയും ലഭ്യമാക്കും. രോഗനിര്‍ണയത്തിനും സൗകര്യമുണ്ടാകും. വിവിധ മാനസിക പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എല്ലാമാസവും ആദ്യത്തെ തിങ്കളാഴ്ച പനച്ചിക്കാട് പ്രാഥമിക കേന്ദ്രത്തില്‍നിന്ന് തുടങ്ങുന്ന ചികിത്സ പദ്ധതി വെള്ളിയാഴ്ച ഇടയരിക്കപ്പുഴ പി.എച്ച്.സിയില്‍ അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ സാധാരണക്കാര്‍ക്കും വിദഗ്ധചികിത്സ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യ പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് സാമൂഹിക മാനസികാരോഗ്യ പദ്ധതി. ഇതനുസരിച്ച് ജില്ലയിലെ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാസത്തിലൊരു ദിവസം അഞ്ചംഗ വിദഗ്ധ ഡോക്ടര്‍ സംഘമത്തെി ഇതിന് ചികിത്സ നല്‍കും. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച പനച്ചിക്കാട്, ചൊവ്വാഴ്ച മുണ്ടക്കയം, വ്യാഴാഴ്ച കുമരകം, വെള്ളിയാഴ്ച ഇടയാഴം, രണ്ടാമത്തെ തിങ്കളാഴ്ച തലയോലപ്പറമ്പ്, ചൊവ്വാഴ്ച അറുനൂറ്റിമംഗലം, വ്യാഴാഴ്ച ഉറവൂര്‍, വെള്ളിയാഴ്ച കൂടല്ലൂര്‍, മൂന്നാമത്തെ തിങ്കളാഴ്ച മുണ്ടന്‍കുന്ന്, ചൊവ്വാഴ്ച പൈക, വ്യാഴാഴ്ച ഏറ്റുമാനൂര്‍, വെള്ളിയാഴ്ച ഇലനാട്, നാലാമത്തെ തിങ്കളാഴ്ച ഇടമറുക്, ചൊവ്വാഴ്ച എരുമേലി, വ്യാഴാഴ്ച കറുകച്ചാല്‍, വെള്ളിയാഴ്ച ഇടയരിക്കപ്പുഴ എന്നിങ്ങനെയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ എത്തുന്ന ദിവസങ്ങളുടെ വിവരം. ഈ ദിവസങ്ങളില്‍ അതത് കേന്ദ്രങ്ങളുടെ പരിധിയിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം തേടാം. വികാരങ്ങളെയും ലക്ഷ്യബോധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്‍െറ രാസപ്രവര്‍ത്തനത്തില്‍ വരുന്ന തകരാറാണ് ചിത്തഭ്രമത്തിന്‍െറ ലക്ഷണങ്ങളായി പ്രതിഫലിക്കുന്നത്. ഈ രാസവ്യതിയാനങ്ങളും അതിനത്തെുടര്‍ന്നുണ്ടാകുന്ന ലക്ഷണങ്ങളും മരുന്നുകള്‍, സൈക്കോതെറപ്പി, പുനരധിവാസം എന്നിവ വഴി തരണം ചെയ്യാനാണ് ആധുനിക വൈദ്യശാസ്ത്രം ശ്രമിക്കുന്നത്. ഇതിന്‍െറ ഭാഗമായാണ് വിദഗ്ധ ഡോക്ടമാരടങ്ങിയ സംഘം വിവിധ ആശുപത്രികളിലത്തെി ചിത്തഭ്രമത്തെ അതിജീവിക്കുക എന്ന മുദ്രാവാക്യവുമായി ചിത്തഭ്രമത്തിന് ചികിത്സ നല്‍കുന്നത്. മരുന്ന് ചികിത്സയോടൊപ്പം സൈക്കോതെറപ്പി, തൊഴിലധിഷ്ഠിത പുനരധിവാസം എന്നിവ നല്‍കുന്നതുവഴി ചിത്തഭ്രമം ബാധിച്ച വ്യക്തിയെ പുതുജീവിതത്തിലേക്കു കൊണ്ടുവരാന്‍ കഴിയുമെന്നാണ് കണ്ടത്തെല്‍. ഇതിന്‍െറ അടിസ്ഥാനത്തിലാകും ചികിത്സ. മികച്ച ഡോക്ടര്‍മാരുടെ സംഘമാകും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയെന്ന് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ പദ്ധതി അധികൃതര്‍ പറയുന്നു. ചൊവ്വാഴ്ച മുണ്ടക്കയത്തെ സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. രാജു നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീബ, കെ.സി. സുരേഷ്, ജെസി ബാബു, ജെസി ജേക്കബ്, ഡോ. നിര്‍മല എന്നിവര്‍ പങ്കെടുത്തു. മുണ്ടക്കയത്ത് ആദ്യദിനത്തില്‍ തന്നെ നിരവധി പേരാണ് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.