കോട്ടയം: ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന്‍െറ ഫോട്ടോയെടുപ്പും പുതുക്കല്‍ ജോലികളും ചെയ്ത ഓപറേറ്റര്‍മാരുടെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കൂട്ടപ്രതിഷേധം. ഓപറേറ്റര്‍മാര്‍ തിങ്കളാഴ്ച കൂട്ടത്തോടെ കാരപ്പുഴയിലെ ഓഫിസിലത്തെുകയായിരുന്നു. എന്നാല്‍, ശമ്പളം നല്‍കാന്‍ ഇപ്പോള്‍ പണമില്ളെന്നാണ് ഓഫിസിലെ മാനേജര്‍ അറിയിച്ചത്. തുടര്‍ന്ന് പ്രതിഷേധം ശക്തമാകുകയും ഓപറേറ്റര്‍മാര്‍ ജില്ലാ ലേബര്‍ ഓഫിസറെ വിവരം അറിയിക്കുകയും ചെയ്തു. ശമ്പളം നല്‍കിയില്ളെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ പ്രതിഷേധക്കാരെ അറിയിച്ചു. ഉച്ചയോടെ കമ്പനിയുടെ പ്രതിനിധികള്‍ ഈ മാസം 12നുള്ളില്‍ ശമ്പളം നല്‍കാമെന്ന് കരാര്‍ ഒപ്പുവെച്ചതോടെയാണ് ഓപറേറ്റര്‍മാര്‍ പിരിഞ്ഞുപോകാന്‍ തയാറായത്. ഉത്തരേന്ത്യയിലെ സ്വകാര്യ കമ്പനിയാണ് സംസ്ഥാനത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ജോലികള്‍ക്ക് കരാര്‍ എടുത്തത്. ഇവര്‍ പിന്നീട് മറ്റൊരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി. ജില്ലയില്‍ കാര്‍ഡ് പുതുക്കല്‍ ജോലി ചെയ്ത 60ഓളം ഓപറേറ്റര്‍മാര്‍ക്കാണ് കഴിഞ്ഞമാസത്തെ ശമ്പളം കൊടുക്കാനുള്ളത്. 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥ പ്രകാരമാണ് കാര്‍ഡ് പുതുക്കല്‍ ജോലികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍ തയാറായത്. മൂന്നു മാസമായി ജോലിയില്‍ പ്രവേശിച്ചിട്ട്. എന്നാല്‍, ആദ്യമാസം ശമ്പളമായി 3000 രൂപയും രണ്ടാമത്തെ മാസം 7250 രൂപയും മാത്രമാണ് ലഭിച്ചതെന്ന് ഓപറേറ്റര്‍മാര്‍ പറയുന്നു. വ്യവസ്ഥ പ്രകാരമുള്ള 8000 രൂപ ഒരിക്കല്‍പോലും ലഭിച്ചില്ളെന്നും ഇവര്‍ പറഞ്ഞു. ഒരു ദിവസംപോലും ഒഴിവില്ലാതെയാണ് ജോലിയെടുക്കുന്നത്. ഓരോ പ്രദേശത്തെയും ജനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ജോലി സമയം കൂടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.