പാലാ: വൈദ്യപരിശോധനക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മാല മോഷണക്കേസ് പ്രതി പിടിയില്‍. കൊല്ലം സ്വദേശി പാടി കടപ്പുറത്ത് വയല്‍പുരയിടം ഷിബി ജോണാണ് (37) പൊലീസ് പിടിയിലായത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കിഴതടിയൂര്‍ ഭാഗത്തുവെച്ച് കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷിബിയെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. സ്റ്റേഷനിലത്തെിച്ച് നടപടി പൂര്‍ത്തിയാക്കി പ്രതിയുമായി പൊലീസ് പാലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കത്തെി. പരിശോധന നടക്കുന്നതിനിടെ ഷിബി പൊലീസിന്‍െറ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തേക്ക് ഓടുന്നതുകണ്ട പൊലീസും ആശുപത്രി പരിസരത്ത് നില്‍ക്കുകയായിരുന്ന പൂഞ്ഞാര്‍ സ്വദേശി അഖിലും ഷിബിയുടെ പിന്നാലെ പാഞ്ഞു. ഇതിനിടെ ഓട്ടവും പിന്നാലെ ഓട്ടവും കണ്ട് നൂറുകണക്കിന് നാട്ടുകാരും പിന്നാലെ കൂടി. പോള്‍സണ്‍ ബേക്കറി ഭാഗത്തെ ഇടവഴിയിലൂടെ റിവര്‍വ്യൂ റോഡിലത്തെിയ ഷിബി പിന്നാലെയത്തെിയ പൊലീസിനെയും ജനക്കൂട്ടത്തെയും കണ്ട് മീനച്ചിലാറ്റിലേക്ക് ചാടുകയായിരുന്നു. പൊലീസും ചില നാട്ടുകാരും പിന്നാലെ ചാടി പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് മീനച്ചിലാറിന്‍െറ പരിസരത്ത് തടിച്ചുകൂടിയത്. വീണ്ടും വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.