പാലാ: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ആറരപവന്‍ മോഷ്ടിച്ചു. കിടങ്ങൂര്‍ സൗത് കൂടാരപ്പള്ളില്‍ പ്രദീപ് കുമാറിന്‍െറ വീട്ടില്‍ 27ന് രാവിലെ 11ഓടെയാണ് മോഷണം നടന്നത്. മോഷ്ടാവിന്‍െറ ചിത്രം വീട്ടിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീടിന്‍െറ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. ഇതിന് മുന്നോടിയായി 24ന് പരിസരത്തത്തെിയ മോഷ്ടാവ് വീടും പരിസരവും നിരീക്ഷിക്കുന്നതിന്‍െറ ചിത്രങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പകല്‍ ഒരു മണിക്കൂറോളം ഇയാള്‍ വീടിന് ചുറ്റിപ്പറ്റി നടന്നശേഷം പിന്‍വശത്ത് സൂക്ഷിച്ചിരുന്ന ജാതിപത്രികള്‍ കൊണ്ടുപോയിരുന്നു. ഇതിന് ശേഷം സി.സി ടി.വി കാമറ കണ്ണില്‍പെട്ട മോഷ്ടാവ് കാമറയുടെ ദിശമാറ്റിവെച്ചശേഷമാണ് 24ന് പോകുന്നത്. തുടര്‍ന്ന് 27ന് വീണ്ടും എത്തി വീട് കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാവിമുണ്ടും മുഖത്ത് തോര്‍ത്തും ധരിച്ചത്തെുന്ന ഇയാള്‍ മോഷണത്തിനുശേഷം മാന്യമായ വേഷം ധരിച്ചു പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും കാമറയിലുണ്ട്. ബാങ്ക് ജീവനക്കാരനായ പ്രദീപും കോഴ അഗ്രികള്‍ച്ചറല്‍ ഡിപാര്‍ട്മെന്‍റ് അസി. മാനേജറായ ഭാര്യ രാധയും രാവിലെ വീട്ടില്‍നിന്ന് പോയാല്‍ സന്ധ്യയോടെയേ മടങ്ങിയത്തെൂ. ഇവര്‍ മടങ്ങിയത്തെിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടങ്ങൂര്‍ പൊലീസ് കേസെടുത്തു. പാലാ സി.ഐ ബാബു സെബാസ്റ്റ്യന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.