കാഞ്ഞിരപ്പള്ളി: മേഖലയില്‍ ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ (താരിഫ് വില) വ്യാപക അപാകത നിലനില്‍ക്കുമ്പോള്‍തന്നെ വീണ്ടും വില 30ശതമാനം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വ്യാപക പ്രതിഷേധം. നിലവില്‍ താരിഫ് വിലയില്‍ 50ശതമാനം വര്‍ധനയാണുള്ളത്. റബറിന്‍െറ വിലയിടിവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്തംഭനവുംമൂലം സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ താരിഫ് വില വര്‍ധിപ്പിക്കാനുള്ള നീക്കം സാധാരണജനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. 2010 ഏപ്രിലില്‍ താരിഫ് വില നിശ്ചയിച്ചപ്പോള്‍ ഏറ്റവുമധികം അശാസ്ത്രീയവും അപാകതയും നിറഞ്ഞതായിരുന്നു കാഞ്ഞിരപ്പള്ളി വില്ളേജിലേത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും നടപടിയില്ല. കാഞ്ഞിരപ്പള്ളി ടൗണില്‍ ഉള്ളതിനെക്കാള്‍ വിലയാണ് ഉള്‍പ്രദേശങ്ങളില്‍. താരിഫ് വില നിര്‍ണയത്തിലെ അപാകതമൂലം വെള്ളം, വൈദ്യുതി, റോഡ് എന്നിവയില്ലാത്ത സ്ഥലങ്ങളില്‍പോലും ടൗണിലുള്ളതിനെക്കാള്‍ ഇരട്ടി വില നല്‍കണം. റവന്യൂ അധികാരികള്‍ കൃത്യമായ സ്ഥലപരിശോധന നടത്താതെ വില നിശ്ചയിച്ചതാണ് ഇതിന് കാരണം. വില നിര്‍ണയത്തിലെ അപാകത സംബന്ധിച്ച് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയാല്‍ ആര്‍.ഡി.ഒ യഥാര്‍ഥ വിലയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതാണ് ഭൂമി വില വര്‍ധനയില്‍നിന്ന് മറികടക്കാനുള്ള ഏക പോംവഴി. ടൗണിനുസമീപത്തെ തോട്ടുമുഖം മിനിമില്‍ റോഡിന്‍െറ ഇരുവശങ്ങളിലും വില നിര്‍ണയത്തിലെ അപാകത വ്യക്തമാണ്. വിപണിവില 1.35 ലക്ഷം രൂപയുള്ളപ്പോള്‍ റോഡിന്‍െറ മറുഭാഗത്ത് രണ്ടുലക്ഷത്തിന് മുകളിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. കോളനി പ്രദേശങ്ങളില്‍ മൂന്നുലക്ഷത്തിന് മുകളിലാണ് ന്യായവില നിശ്ചയിച്ചത്. 50ശതമാനം താരിഫ് വില ഉയര്‍ന്നപ്പോള്‍ അത് 4.5 ലക്ഷമായി ഉയര്‍ന്നു. വീണ്ടും 30ശതമാനം കൂടി വര്‍ധിപ്പിക്കുന്നതോടെ 5.85 ലക്ഷം രൂപയായി ഉയരുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ടൗണ്‍ പ്രദേശങ്ങളില്‍ ഈ വിലയുടെ പകുതി നല്‍കിയാല്‍ മതി. കൂടാതെ, മുദ്രപ്പത്ര ഇനത്തിലും രജിസ്ട്രേഷന്‍ ഫീസിലുമായി ആധാരച്ചെലവ് ഇരട്ടിയാകും. ഭൂമി ക്രയവിക്രയം, ഭാഗപത്രം, കൂട്ടവകാശ ഒഴിവുകുറിയും ധനനിശ്ചയവും നടത്തണമെങ്കില്‍ ചെലവ് വീണ്ടും വര്‍ധിക്കും. റബര്‍ വിലയിടിവ് നേരിടുന്നതിനാല്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ സ്ഥലമിടപാട് നടക്കുന്നില്ല. ഭൂമിയുടെ താരിഫ് വില നിര്‍ണയത്തിലുള്ള അപാകത പരിഹരിക്കണമെന്നും വില വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കാഞ്ഞിരപ്പള്ളിയിലെ സേവ് സിറ്റിസണ്‍ യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി റോബിന്‍ എബ്രഹാമിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാത്യു തോമസ്, കെ.ജെ. നിക്ളാവോസ്, ഡോ. ടി.എന്‍. ഗോപിനാഥപിള്ള, തോമസ് തീപൊരിയില്‍, സാബു അംബാപുരം, പി.പി.എ. സലാം പാറക്കല്‍, ജോസ് കൊട്ടാരം, കെ.ജെ. മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.