കോട്ടയം: ജില്ലയില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് ജൂണില്‍ 394 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു. 142 അബ്കാരി കേസുകളും 24 എന്‍.ഡി.പി.എസ് കേസുകളും 228 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 179 പ്രതികളെ അറസ്റ്റ് ചെയ്യുകയും തൊണ്ടിയായി 25 ലിറ്റര്‍ ചാരായവും 560 ലിറ്റര്‍ വാഷും 124.28 ലിറ്റര്‍ ഐ.എം.എഫ്.എല്ലും 255 ലിറ്റര്‍ കള്ളും 9.6 ലിറ്റര്‍ ബിയറും 418 പാക്കറ്റ് ബീഡി-സിഗരറ്റും 60 പാക്കറ്റ് ഹാന്‍സും 19 ലിറ്റര്‍ അനധികൃത ഹോമിയോ മരുന്നുകളും അഞ്ചു ലിറ്റര്‍ വൈനും 1.6 കി.ഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് കള്ളുഷാപ്പുകള്‍ക്കെതിരെ നാലു കേസും ക്ളബുകള്‍ക്കെതിരെ രണ്ടും ബിയര്‍/ വൈന്‍ പാര്‍ലറിനെതിരെ രണ്ടു കേസും രജിസ്റ്റര്‍ ചെയ്തു. മേയിലെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുമ്പോള്‍ രജിസ്റ്റര്‍ അബ്കാരി കേസുകളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടായതായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു. മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വര്‍ധനയുണ്ടായിട്ടുണ്ട്. അബ്കാരി/ മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ 9447178057 നമ്പറിലോ ടോള്‍ ഫ്രീനമ്പറായ 18004252818 നമ്പറിലോ വിളിച്ചറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.