ചങ്ങനാശേരി: നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഇറങ്ങിപ്പോയി. നഗരസഭക്ക് കീഴിലുള്ള വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തിപ്പിന്‍െറ കാലാവധി പുതുക്കിനല്‍കുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചക്കിടെ ചെയര്‍മാനെതിരെ സ്വന്തം മുന്നണിയായ യു.ഡി.എഫും ബി.ജെ.പി അംഗങ്ങളും രംഗത്തത്തെിയതോടെയായിരുന്നു നാടകീയരംഗങ്ങള്‍. തുടര്‍ന്ന് ചെയര്‍മാന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ ചെയര്‍മാന്‍െറ ക്യാബിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞുനടന്ന കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. നഗരസഭക്ക് കീഴിലുള്ള വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തിപ്പിന്‍െറ കാലാവധി പുതുക്കിനല്‍കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ജനാധിപത്യ മഹിളാ അസോസിയേഷനാണ് കഴിഞ്ഞ 22വര്‍ഷമായി ഹോസ്റ്റല്‍ നടത്തിപ്പിന്‍െറ ചുമതല. കലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ മത്സരസ്വഭാവമുള്ള ടെന്‍ഡര്‍ വിളിക്കണമെന്ന്് ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഇതിനെ അനുകൂലിച്ചു. മറ്റ് അപേക്ഷകളും പരിഗണിക്കുകയാണ് വേണ്ടതെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും ആവശ്യം. ചെറിയ കാലയളവിലേക്ക് പുതുക്കിനല്‍കി ഈ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് മറ്റു നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവുമുണ്ടായി. അജണ്ട വോട്ടിനിട്ട് പാസാക്കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ സ്കറിയ ആവശ്യപ്പെട്ടു. യു.ഡി.എഫിലെ സാജന്‍ ഫ്രാന്‍സിസും ബി.ജെ.പി അംഗങ്ങളും ഇതിനെ അനുകൂലിച്ചു. സാമൂഹികക്ഷേമ വകുപ്പിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍ ആണെന്നും ലാഭേച്ഛയില്ലാതെയാണ് ജനാധിപത്യമഹിളാ അസോ. ഇതിന്‍െറ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നുമായിരുന്നു ഇടതുപക്ഷത്തിന്‍െറ വാദം. ഇതിനെച്ചൊല്ലി ഇടത്-വലത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്പോരും നടന്നു. ഇതോടെ വോട്ടിനിടണമെന്ന് ആവശ്യം അംഗീകരിക്കാതെ എല്‍.ഡി.എഫിനൊപ്പംനിന്ന് അജണ്ട പാസായതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ നഗരസഭായോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഏതെങ്കിലും ഒരംഗം ആവശ്യപ്പെട്ടാല്‍ അജണ്ട വോട്ടിനിടണമെന്ന നഗരസഭാനിയമത്തിന്‍െറ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു. തികച്ചും ജനാധിപത്യ വിരുദ്ധമായ സമീപനമാണ് ചെയര്‍മാന്‍െറ ഭാഗത്തുനിന്നുണ്ടായതെന്നും പറയുന്നു. കൂടുതല്‍ അപേക്ഷ വന്നപ്പോള്‍ അഡീഷനല്‍ അജണ്ടയായി ഇവകൂടി അജണ്ടയില്‍ ചേര്‍ക്കണമെന്ന സെക്രട്ടറിയുടെ നിര്‍ദേശം ചെയര്‍മാന്‍ തള്ളിക്കളയുകയായിരുന്നു. അംഗങ്ങള്‍ക്ക് നല്‍കുന്നതിന് അഡീഷനല്‍ അജണ്ടയുടെ 37 പകര്‍പ്പുകളും തയാറാക്കിയിരുന്നതായി സെക്രട്ടറി പറഞ്ഞു. ചെയര്‍മാന്‍െറ നിലപാട് തെറ്റായിപ്പോയി എന്ന് കുറിപ്പെഴുതിയിടുമെന്നും സെക്രട്ടറി എല്‍.എസ്. അനു പറഞ്ഞു. ജനാധിപത്യവിരുദ്ധമായി ചെയര്‍മാന്‍െറ നിലപാടിനും വളഞ്ഞവഴിയില്‍ ഹോസ്റ്റല്‍ നടത്തിപ്പിനുള്ള അധികാരം പുതുക്കിക്കൊടുത്ത നടപടിക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ എന്‍.പി. കൃഷ്ണകുമാര്‍, കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിലീഡര്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, കോണ്‍ഗ്രസ് അംഗം മാര്‍ട്ടിന്‍ സ്കറിയ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.