മുണ്ടക്കയം: ഈറന്‍ കണ്ണുകളാല്‍ ജനസാഗരം സനില്‍ ഫിലിപ്പിനെ യാത്രയാക്കി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സനില്‍ ഫിലിപ്പിന്‍െറ സംസ്കാരം വ്യാഴാഴ്ച പൈങ്ങണ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു. ഉച്ചക്ക് രണ്ടോടെ വണ്ടന്‍പതാലിലെ വീട്ടില്‍നിന്ന് വിലാപയാത്രയായാണ് മൃതദേഹം പള്ളിയില്‍ എത്തിച്ചത്. ഭവനത്തിലും പള്ളിയിലുമായി ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ വോളികാര്‍പ്പസ് മെത്രാപ്പൊലീത്ത, കോട്ടയം സഹായമെത്രാന്‍ ഡോ. യൂഹാന്നോന്‍ മാര്‍ ദിയോസ്കോറസ് മെത്രാപ്പോലീത്ത എന്നിവര്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. സംസ്കാര ശുശ്രൂഷകളില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അണപൊട്ടിയ ദു$ഖം ഒരുനാടിന്‍െറ തേങ്ങലായി മാറി. കഴിഞ്ഞ 20ന് പുതിയ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി സനില്‍ ഫിലിപ് വണ്ടന്‍പതാലില്‍നിന്ന് മുണ്ടക്കയത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കഴുത്തിലെ ഞരമ്പുകള്‍ക്ക് ക്ഷതമേറ്റ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയവെയായിരുന്നു അന്ത്യം. തങ്ങളുടെ ഏക പ്രതീക്ഷയായിരുന്ന സനിലിന്‍െറ ജീവിതം വിധി കവര്‍ന്നത് ഇനിയും ഉള്‍ക്കൊള്ളാനാകാതെ വാവിട്ട് നിലവിളിച്ച കുടുംബാംഗങ്ങളുടെ ദു$ഖം നാടിന്‍െറ കണ്ണീരായി മാറി. മാധ്യമരംഗത്ത് നിറസാന്നിധ്യമായിരുന്ന സനിലിനെ സുഹൃത്തുക്കളും വണ്ടന്‍പതാല്‍ നിവാസികള്‍ക്കും കണ്ണീരോടെയാണ് യാത്രയാക്കിയത്. സനില്‍ ഫിലിപ്പിനെ അവസാനമായി ഒരുനോക്കു കാണാനായി നിരവധിയാളുകളാണ് വീട്ടിലത്തെിയത്. ജോയ്സ് ജോര്‍ജ് എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, മാധ്യമ മേഖലകളിലെ നൂറുകണക്കിനുപേര്‍ വീട്ടിലും പള്ളിയിലുമായി എത്തി. മാധ്യമത്തിനുവേണ്ടി കോട്ടയം ഡെസ്ക് ചീഫ് കെ.പി. റെജി, ബ്യൂറോ ചീഫ് സി.എ.എം. കരീം എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.