കോട്ടയം: വൈദ്യുതി തകരാറിനെ തുടര്‍ന്ന് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ ലാബോറട്ടറി പ്രവര്‍ത്തനം മണിക്കൂറുകളോളം സ്തംഭിച്ചു. ഇതോടെ വിവിധ പരിശോധനകള്‍ക്ക് എത്തിയ രോഗികള്‍ വലഞ്ഞു. പലര്‍ക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് വൈദ്യുതി മുടങ്ങിയത്. ആശുപത്രിയുടെ മറ്റുഭാഗങ്ങളിലെല്ലാം വൈദ്യുതി ഉണ്ടായിരുന്നെങ്കിലും ലാബിലും സി.എസ്.ആര്‍ വിഭാഗത്തിലും മാത്രമായിരുന്നു വൈദ്യുതി ഇല്ലാതിരുന്നത്. ഇതിനെതുടര്‍ന്ന് രാവിലെ ആറുമണി മുതല്‍ ബ്ളഡ്ഷുഗര്‍ അടക്കം വിവിധ പരിശോധനക്ക് എത്തിയവര്‍ പുറത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ലാബിലെ റിസല്‍റ്റുമായി ഡോക്ടറെ കാണാന്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിയവരാണ് വലഞ്ഞത്. കൃത്യസമയത്ത് ലാബിലത്തൊനായി പുലര്‍ച്ചെ തന്നെ വീട്ടില്‍നിന്ന് പുറപ്പെട്ടവരാണ് മണിക്കൂറുകളോളം നില്‍ക്കേണ്ടിവന്നത്. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പരിശോധന നടത്തേണ്ടവര്‍ വെറുംവയറ്റിലാണ് കാത്തിരുന്നത്. ഭക്ഷണം കഴിക്കാതിരുന്നത് പ്രായമായവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തു. ലാബിന്‍െറ പ്രവര്‍ത്തനം സ്തംഭിച്ചെന്നറിയാതെ ഒ.പിയില്‍ നിന്നും വാര്‍ഡുകളില്‍ നിന്നും രക്തപരിശോധനക്കായി കുറിച്ചുനല്‍കിയവര്‍ കൂടിവന്നതോടെ ലാബിന് മുന്നില്‍ വന്‍ ജനക്കൂട്ടമായി. അതേസമയം, കാത്തുനിന്നവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് തയാറായില്ളെന്നും ആക്ഷേപമുണ്ട്. പുറത്തെ സ്വകാര്യലാബുകളെ ആശ്രയിക്കാന്‍ കഴിയാത്ത നിര്‍ധനരായ രോഗികള്‍ക്കാണ് ഇത് കൂടുതല്‍ ദുരിതം സമ്മാനിച്ചത്. കാത്തിരിപ്പിനൊടുവില്‍ 9.45നാണ് വൈദ്യുതി എത്തിയത്. അതേസമയം, ഫ്യൂസ് തകരാറിനെ തുടര്‍ന്ന് ഒരു ലൈനിലൂടെയുള്ള വൈദ്യുതി നിലച്ചതാണ് ലബോറട്ടറി പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, രാവിലെ അഞ്ചിന് വൈദ്യുതി നിലച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നന്നാക്കുന്നതില്‍ ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗം വിഴ്ചവരുത്തിയതായും രോഗികള്‍ പറയുന്നു. ഫ്യൂസ് പോയാല്‍ കെട്ടാന്‍ നാലുമണിക്കൂര്‍ വേണമോയെന്നും ഇവര്‍ ചോദിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പതിവാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.