ചങ്ങനാശേരി: കുറിച്ചി കണ്ണന്ത്രപ്പടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ ബസിന്‍െറ ഗ്ളാസുകള്‍ തകര്‍ത്താണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ബസ് ഡ്രൈവര്‍ സചിന്‍ (23), കണ്ടക്ടര്‍ സുരേഷ് തമ്പി (45), യാത്രക്കാരായ കുറിച്ചി സ്വദേശി മിനിമോള്‍ (43), ബസിലെ ക്ളീനര്‍ ആര്‍പ്പൂക്കര സ്വദേശി ജയ്മോന്‍ (45), ആര്‍പ്പൂക്കര വില്ലൂന്നി സെന്‍റ് ഫിലോമിനാസ് ഗേള്‍സ് സ്കൂളിലെ അധ്യാപിക എമിലി, ഇതേ സ്കൂളിലെ വിദ്യാര്‍ഥികളായ എയ്ഞ്ചല്‍ (13), സാനി (11), കുറിച്ചി സ്വദേശി മിന്നു (18), ഇത്തിത്താനം കേളന്‍കവല സ്വദേശി സനു (20), കുമാരനല്ലൂര്‍ സ്വദേശി കെ.വി. മറിയാമ്മ (57), കുറിച്ചി മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.സി. കുഞ്ഞുമോന്‍ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചത്തെിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശരീരത്തില്‍കൂടി കമ്പി തുളഞ്ഞുകയറിയ നിലയില്‍ കുറിച്ചി കാലായില്‍ പി.കെ. ഓമനയെ (58)ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അപകടം. കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന നീരജ ബസാണ് യാത്രക്കിടയില്‍ മറിഞ്ഞത്. ചങ്ങനാശേരിയില്‍നിന്ന് കോട്ടയം ഭാഗത്തേക്കുപോകുന്നതിനിടെയാണ് അപകടം. ബസിന്‍െറ ആക്സില്‍ ഒടിഞ്ഞതാണ് അപകടകാരണമെന്ന് സംഭവസ്ഥലതത്തെിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണന്ത്രപ്പടി കഴിഞ്ഞുള്ള ചെറിയ കയറ്റത്തിലത്തെിയപ്പോള്‍ നിയന്ത്രണം വിട്ട് ബസ് വലത്തേക്ക് തെന്നിമാറി അരയടി ഉയരത്തിലുള്ള കയ്യാലപ്പുറത്തേക്ക് ഇടിച്ചു കയറിയതിനുശേഷം റോഡിന്‍െറ സൈഡിലേക്ക് മറിയുകയായിരുന്നു. തിരക്കുകുറഞ്ഞ സമയമായതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. വൈകീട്ട് അഞ്ചോടെ രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ബസ് ഉയര്‍ത്തി. അപകടത്തെതുടര്‍ന്ന് മൂന്നുമണിക്കൂറുകളോളം പുളിമൂട്-കണ്ണന്ത്രപ്പടി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടസമയത്ത് 20ഓളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ബസ് വേഗത്തില്‍ ആയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചങ്ങനാശേരി, തൃക്കൊടിത്താനം എന്നിവിടങ്ങളില്‍നിന്നും പൊലീസും ചങ്ങനാശേരിയില്‍നിന്നും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.