കോട്ടയം: ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സംഘടനകള്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ യൂനിയന്‍ എ.ഡി.എമ്മിന്‍െറ ഓഫിസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 11ന് കോട്ടയം എ.ഡി.എം മോന്‍സി പി. അലക്സാണ്ടറുടെ ഓഫിസിന് മുന്നിലാണ് ഉപരോധം നടന്നത്. ജീവനക്കാര്‍ മുദ്രാവാക്യംവിളിച്ച് മണിക്കൂറുകള്‍ പ്രതിഷേധമുയര്‍ത്തിയതോടെ കലക്ടര്‍ യു.വി. ജോസ് ഇടപെട്ട് സംഘര്‍ഷത്തിന് അയവുവരുത്തുകയായിരുന്നു. സ്ഥലമാറ്റ ഉത്തരവ് പരിശോധിച്ച് പരിഹാരമുണ്ടാക്കാമെന്ന കലക്ടറുടെ ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു. ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 12ന് നടത്തിയ സൂചനാപണിമുടക്കില്‍ പങ്കെടുത്ത കോട്ടയം കലക്ടറേറ്റിലെ എല്‍.ഡി ക്ളര്‍ക്ക് എസ്. രാജന്‍, ചങ്ങനാശേരി താലൂക്ക് ഓഫിസ് ജീവനക്കാരന്‍ വൈ. ബൈജുമോന്‍ എന്നിവരെ സ്ഥലംമാറ്റിയത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. രാജനെ റവന്യൂ റിക്കവറി സെക്ഷനില്‍നിന്ന് തൊട്ടടുത്തദിവസം എ.ഡി.എമ്മിന്‍െറ ഓഫിസിലേക്ക് സ്ഥലംമാറ്റി. പിന്നീട് കലക്ടറുടെ നിര്‍ദേശത്തത്തെുടര്‍ന്ന് ഒരുമാസത്തേക്ക് മരവിപ്പിച്ച ഉത്തരവ് എ.ഡി.എം ഇടപെട്ട് വീണ്ടും നടപ്പാക്കുകയായിരുന്നു. ഒരുമാസം തികയാന്‍ മൂന്നുദിവസം ശേഷിക്കെ ഉത്തരവിറക്കി കോട്ടയം താലൂക്ക് ഓഫിസിലേക്ക് മാറ്റുകയായിരുന്നു. ബാങ്ക്മേള ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കുന്ന വേളയില്‍ ജീവനക്കാരനെ സ്ഥലംമാറ്റിയതിന് പിന്നില്‍ പകപോക്കലാണെന്ന് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. സര്‍വിസിന് നന്നായി ജോലിചെയ്യുന്ന ചങ്ങനാശേരി താലൂക്ക് ഓഫിസിലെ ജീവനക്കാരന്‍ ബൈജുമോനെ കോട്ടയം എല്‍.എ റെയില്‍വേ ഓഫിസിലേക്കും സ്ഥലംമാറ്റി ഉത്തരവ് വാട്ട്സാപ്പിലൂടെ പുറത്തുവന്നത്. നിരന്തരം സ്ഥലംമാറ്റ ഉത്തരവിറക്കി രാഷ്ട്രീയം കളിക്കുന്ന എ.ഡി.എമ്മിന്‍െറ നടപടി അംഗീകരിക്കാനാവില്ല. സൂചനാ പണിമുടക്ക് ദിനത്തില്‍ കലക്ടറുടെ കാര്യാലയത്തില്‍ ജോലിചെയ്യുന്ന 167പേരില്‍ 32പേര്‍ മാത്രമാണ് ഹാജരായത്. കോണ്‍ഗ്രസ് അനുകൂലസംഘടനകള്‍ വിട്ടുനിന്ന സമരം വിജയിച്ചതിന്‍െറ പേരിലാണ് ഇപ്പോഴത്തെ സ്ഥലമാറ്റ നടപടികളെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. എ.ഡി.എമ്മിന്‍െറ സ്ഥലംമാറ്റ നടപടിക്കെതിരെ ജീവനക്കാര്‍ കലക്ടറേറ്റിന് മുന്നില്‍ പ്രകടനവും നടത്തി. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ഷാജി, ജില്ലാ സെക്രട്ടറി പി.എന്‍. കൃഷ്ണന്‍നായര്‍, ജില്ലാ പ്രസിഡന്‍റ് കെ.ആര്‍. അനില്‍കുമാര്‍, എസ്. സുദീപ്, ജി. രാജന്‍, ശ്യാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്ഥലമാറ്റ ഉത്തരവുമായി മുന്നോട്ടുപോയാല്‍ ബഹിഷ്കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ദിവസം ജോലിക്കത്തെിയവരെ തടഞ്ഞതിന് ഒരാളെയും മറ്റുള്ളവരെ സര്‍വിസില്‍ മൂന്നുവര്‍ഷം കഴിഞ്ഞ സാഹചര്യത്തിലുമാണ് സ്ഥലംമാറ്റിയതെന്ന് എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.