കോന്നി: തുമ്പികൈക്കും കീഴ്താടിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയാന ഗുരുതരാവസ്ഥയില്‍. കോന്നി വനം ഡിവിഷന്‍െറ നടുവത്ത് ഫോറസ്റ്റ് സ്റ്റേഷന്‍െറയും റാന്നി വനം ഡിവിഷന്‍െറ തണ്ണിത്തോട് സ്റ്റേഷന്‍െറയും പരിധിയില്‍ വരുന്ന അള്ളുങ്കല്‍ ഭാഗത്തെ കല്ലാറ്റിലാണ് ഗുരുതര പരിക്കുകളോടെ കുട്ടിയാന നിലയുറപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് തുമ്പികൈ പൊള്ളി കീഴ്ത്താടി തകര്‍ന്ന് ഗുരുതര പരിക്കുകളോടെ രണ്ടര-മൂന്ന് വയസ്സ് തോന്നിക്കുന്ന കുട്ടിയാനയെ നാട്ടുകാര്‍ കണ്ടത്. എന്നാല്‍, മൂന്നു ദിവസം കഴിഞ്ഞിട്ടും കുട്ടിയാനയെ കാട്ടില്‍ കയറ്റി വിടാനോ മയക്കുവെടി നല്‍കിയശേഷം ചികിത്സിക്കാനോ വനംവകുപ്പ് അധികൃതര്‍ തയാറാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. കാടുവിട്ട് നാട്ടിലിറങ്ങി കൃഷിയിടത്തില്‍ പന്നിയെ ഓടിക്കാന്‍വെച്ച പടക്കം കടിച്ചതുകൊണ്ടാകാം തുമ്പികൈക്ക് പൊള്ളലേല്‍ക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കീഴ്ത്താടിയുടെ പരിക്കിന് അഞ്ചു ദിവസത്തിലധികം പഴക്കമുണ്ട്. ശനിയാഴ്ച മുതല്‍ കല്ലാറ്റില്‍നിന്ന് ആനയെ കരക്കുകയറ്റാന്‍ വനം വകുപ്പ് കാര്യമായി ഒന്നുംതന്നെ ചെയ്തില്ളെന്ന് ആക്ഷേപമുണ്ട്. തിങ്കളാഴ്ച രാവിലെ വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തത്തെി മയക്കുവെടിവെച്ച് ചികിത്സ നല്‍കുമെന്ന് പറഞ്ഞെങ്കിലും വൈകിയും എത്തിയിട്ടില്ല. എന്നാല്‍, ഏതുവിധേനെയും കുട്ടിയാനയെ കാട്ടില്‍ കയറ്റിവിട്ട് നൂലാമാലകള്‍ ഒഴിവാക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. തക്കസമയത്ത് കുട്ടിയാനക്ക് ചികിത്സ കിട്ടാതെ ചെരിഞ്ഞാല്‍ ജനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി രാഗത്തുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.