ഏറ്റുമാനൂര്‍: അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി. നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്നും എത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഞായറാഴ്ച തിരുനാള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വൈകീട്ട് അഞ്ചോടെ നഗരം ചുറ്റിയുള്ള ആദ്യപ്രദക്ഷിണം വലിയപള്ളിയില്‍നിന്ന് പുറപ്പെട്ടു. ടൗണ്‍ കപ്പേളയിലെ ലദീഞ്ഞിനു ശേഷം തുടര്‍ന്ന ഈ പ്രദക്ഷിണത്തോട് വലിയപള്ളിയില്‍നിന്നും പുറപ്പെട്ട രണ്ടാമത്തെ പ്രദക്ഷിണം സംഗമിച്ചു. തുടര്‍ന്ന് അതിരമ്പുഴയിലെ ഗ്രാമവീഥികളില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷം ഉളവാക്കിയ പ്രദക്ഷിണം ചെറിയ പള്ളി ചുറ്റി വലിയ പള്ളിയില്‍ കയറി. സമാപന പ്രാര്‍ഥനയും ആശിര്‍വാദവും നടന്നു. രാത്രി ഒമ്പതോടെ ചരിത്രപ്രസിദ്ധമായ അതിരമ്പുഴ വെടിക്കെട്ടിന് തിരികൊളുത്തി. ചേര്‍പ്പുങ്കല്‍, ചെമ്പിളാവ്, തിരുവനന്തപുരം സെറ്റുകള്‍ മത്സരിച്ച് പങ്കെടുത്ത കരിമരുന്ന് കലാപ്രകടനം കാണാന്‍ പള്ളിമൈതാനിയിലും സമീപങ്ങളിലെ ബഹുനില മന്ദിരങ്ങള്‍ക്ക് മുകളിലും ആളുകള്‍ വൈകുന്നേരം തന്നെ ഇടം പിടിച്ചിരുന്നു. നേരത്തേ രാവിലെ ചങ്ങനാശേരി അതിരൂപതാ പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യിലിന്‍െറ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ഫാ. ജോര്‍ജ് വെട്ടിക്കാട്ടിലിന്‍െറ നേതൃത്വത്തില്‍ ആഘോഷമായ മലങ്കര കുര്‍ബാനയും നടന്നു. ഉച്ചകഴിഞ്ഞ് ഇടവകക്കാരായ വൈദികര്‍ ചേര്‍ന്ന് സമൂഹബലിയും അര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് ആഘോഷമായ റാസയും വൈകീട്ട് മൂന്നിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടക്കും. വൈകീട്ട് സമാപന പ്രാര്‍ഥന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.