കോട്ടയം: സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെയും സുരിക്ഷതമായും യാത്രചെയ്യാന്‍ നഗരത്തില്‍ ഇനി മുതല്‍ ‘ഷീ ഓട്ടോ’യും. കോട്ടയം എം.ഡി സെമിനാരി സ്കൂളില്‍ ജില്ലാ പൊലീസിന്‍െറ അഭിമാന പദ്ധതിയായ ഷീ ഓട്ടോയുടെ ഫ്ളാഗ് ഓഫ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. യാത്രാവേളകളിലെ സ്ത്രീസുരക്ഷയും സംസ്കാരവും ഒരുമിച്ച് വളര്‍ത്തുന്നതിന് ഷീ ഓട്ടോകള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയില്‍ നഗരത്തിലത്തെുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഓട്ടോയില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയണം. അതിനാല്‍ ഒട്ടോ ഡ്രൈവിങ് ഉപജീവനമാര്‍ഗമായി കണ്ട് ഈ രംഗത്തേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നുവരണം. സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന ജില്ലാ പൊലീസിന് സര്‍ക്കാറിന്‍െറ എല്ലാവിധ പിന്തുണയുമുണ്ടാകും. പദ്ധതിയുമായി സഹരിക്കാന്‍ നഗരത്തിലെ 170 ഓട്ടോകളാണ് മുന്നോട്ടുവന്നിട്ടുള്ളത്. സാക്ഷരതയും സംസ്കാരവും ഒരുമിച്ചുകൊണ്ടുപോകുന്നതിനും സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷീ ഓട്ടോകള്‍ക്കുള്ള പ്രത്യേക സ്റ്റിക്കറുകള്‍ മന്ത്രി പതിപ്പിച്ചു. നഗരസഭ അധ്യക്ഷ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ പൊലീസ് ചീഫ് എസ്. സതീഷ് ബിനോ, ഡിവൈ.എസ്.പിമാരായ എസ്. സുരേഷ്കുമാര്‍, കെ.എച്ച്. മുഹമ്മദ് കബീര്‍ റാവുത്തര്‍, എ.എം.വി.ഐ സുരേഷ് കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. പൊലീസിന്‍െറ പ്രത്യേക പരിശീലനം സിദ്ധിച്ച വിവിധ സ്റ്റാന്‍ഡുകളിലെ 200ഓളം ഡ്രൈവര്‍മാരാണ് ഷീ ഓട്ടോ ഓടിക്കുന്നത്. നേരത്തേ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാതെ മാന്യമായി യാത്രക്കാരോട് പെരുമാറുന്നവരെയാണ് ഇതിനായി പൊലീസ് കണ്ടത്തെിയിരിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ചും സ്ത്രീകളോട് പെരുമാറുന്ന രീതിയും പരിശീലനത്തിന്‍െറ ഭാഗമാക്കിയിരുന്നു. അടിയന്തര സാഹചര്യത്തില്‍ പൊലീസിനെയും മറ്റ് അധികൃതരെയും ബന്ധപ്പെടുന്നതിന് ഫോണ്‍നമ്പറും ഓട്ടോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ ജില്ലയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.