ചങ്ങനാശേരി: പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. പെരുന്ന കിഴക്കുംഭാഗം കരക്കാരുടെ കാവടി ഘോഷയാത്ര ശനിയാഴ്ച വൈകീട്ട് ആറിന് വേഴയ്ക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് എം.സി. റോഡിലൂടെ പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ എത്തിച്ചേരും. തൃപ്പൂണിത്തുറക്കാവടി, തൃശൂര്‍ക്കാവടി, പെരുമ്പാവൂര്‍ക്കാവടി, ചോറ്റിക്കാവടി, പീലിക്കാവടി, കരകം, മയിലാട്ടം, മയൂരനൃത്തം, അര്‍ജുന നൃത്തം, കണ്ണൂര്‍ തെയ്യം, ഭൂതവും തിറയും, കെട്ടുകാള തുടങ്ങി 25ല്‍പരം കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. ഒമ്പതിനു കരിമരുന്നു കലാപ്രകടനം, 11ന് തൃക്കണ്ണാപുരം ക്ഷേത്രത്തില്‍നിന്ന് കാവടി വിളക്ക് പുറപ്പെടും. രാത്രി ഒന്നിന് അഗ്നിക്കാവടി, കരിമരുന്നു പ്രയോഗം. പടിഞ്ഞാറ്റുംഭാഗത്തിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് 7.30ന് പമ്പമേളം, രാത്രി 12ന് വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്ന് കരകം, തൃപ്പൂണിത്തുറക്കാവടി, പീലിക്കാവടി, വിവിധ ക്ഷേത്രകലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കാവടി വിളക്ക് പുറപ്പെടും. രാത്രി ഒന്നിന് അഗ്നിക്കാവടി. തൈപ്പൂയദിനമായ ഞായറാഴ്ച രാവിലെ ഒമ്പതിന് കിഴക്കുംഭാഗത്തെ കുട്ടികളുടെ കാവടി കീഴ്ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍നിന്നും പടിഞ്ഞാറ്റുംഭാഗത്തെ കുട്ടികളുടെ കാവടി വാസുദേവപുരം ക്ഷേത്രത്തില്‍നിന്നും ആരംഭിക്കും. തുടര്‍ന്ന് മയിലാട്ടം, കാവടി അഭിഷേകം. വൈകിട്ടു മൂന്നിനു കിഴക്കുംഭാഗത്തെ കാവടിയാട്ടം പെരുന്ന മാരണത്തുകാവ് ദേവീക്ഷേത്രത്തില്‍നിന്നും പടിഞ്ഞാറ്റുംഭാഗത്തെ കാവടിയാട്ടം ഒരുമണിക്ക് വാസുദേവപുരം ക്ഷേത്രത്തില്‍നിന്നും പുറപ്പെടും. തൃശൂര്‍ക്കാവടി, പെരുമ്പാവൂര്‍ക്കാവടി, ചോറ്റിക്കാവടി, പീലിക്കാവടി, കരകം, മയിലാട്ടം, മയൂരനൃത്തം, കറക്കുകാവടി, തെയ്യം, വിവിധ കലാരൂപങ്ങള്‍, പമ്പമേളം, ചെണ്ടമേളം എന്നിവ കാവടിയാട്ടത്തിന് കൊഴുപ്പേകും. ഇരുകാവടിയാട്ടങ്ങളും പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലത്തെി സംഗമിച്ചശേഷം ആല്‍ത്തറമേളം, ഗജമേള, ചെണ്ടമേളമത്സരം, കാവടി അഭിഷേകം, കിഴക്കോട്ടിറക്കം, കുടമാറ്റം എന്നിവ നടക്കും. വൈകിട്ട് ഏഴിന് സേവ, 9.30ന് കരിമരുന്ന് കലാപ്രകടനം എന്നിവയോടെ ഉത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.