അടിമാലി: കൊടിയ മര്‍ദനത്തിന് പുറമെ ഭക്ഷണംപോലും നല്‍കാതെ ഗള്‍ഫില്‍ തന്നെ തടങ്കലിലാക്കിയെന്ന് ദമ്മാമില്‍നിന്ന് നാട്ടില്‍ തിരിച്ചത്തെിയ സുജാത. ഒരിക്കലും തിരിച്ചത്തൊന്‍ കഴിയുമെന്ന് കരുതിയില്ല. ‘മാധ്യമ’ത്തിന്‍െറയും മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സൈജുവിന്‍െറയും ഇടപെടലുകളാണ് തനിക്ക് പിറന്ന മണ്ണിലേക്ക് ജീവനോടെ തിരിച്ചത്തൊനിടയാക്കിയതെന്ന് അടിമാലി കണിപറമ്പില്‍ ദിവാകരന്‍െറ ഭാര്യ സുജാത ‘മാധ്യമ’ത്തോട് പറഞ്ഞു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സുജാതയെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെയാണ് ദമ്മാമില്‍ വിമാനമിറങ്ങിയത്. മുമ്പ് മൂന്നു വട്ടം പോയതിന്‍െറ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍, സ്പോണ്‍സര്‍ വിമാനത്താവളത്തില്‍ ആദ്യദിനം എത്താതെ വന്നതോടെ ആശങ്കയിലായി. തന്നെ ദമ്മാമില്‍ എത്തിച്ച ഏജന്‍റിനെ വിവരം അറിയിച്ചതോടെ ഒരു ദിവസത്തിനുശേഷം എത്തിയ ആള്‍ ബസില്‍ കയറ്റി 300 കിലോമീറ്ററിനപ്പുറം സ്പോണ്‍സര്‍ എന്ന് പറയുന്ന അറബിയുടെ ഓഫിസില്‍ എത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അറബിയോട് താന്‍ വീട്ടുജോലിക്കാണ് എത്തിയതെന്ന് പറഞ്ഞതോടെ പല വീടുകളിലും പോയി ജോലിയെടുക്കണമെന്ന് പറഞ്ഞു. എതിര്‍ത്തതോടെ അറബിയുടെ സ്വഭാവം മാറി. മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടു ദിവസത്തോളം ഒരുമുറിയില്‍ അടച്ചിട്ടു. ആവശ്യത്തിന് വെള്ളംപോലും ലഭിച്ചില്ല. തണുപ്പും ശക്തമായതോടെ തളര്‍ന്നു പോയി. പിന്നീട് ബംഗ്ളാദേശ്, മലേഷ്യ തുടങ്ങിയ നാട്ടില്‍നിന്നുള്ള യുവതികളോടൊപ്പം മുറിയില്‍ പൂട്ടിയിട്ടു. മരുഭൂമിയില്‍ കൂടെയുള്ള യുവതികളോടൊപ്പം ഉപേക്ഷിക്കുകയാണെന്ന് അറബി പറഞ്ഞു. ഒടുവില്‍ രക്ഷകനെ പോലെയാണ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സൈജു എത്തിയത്. ‘മാധ്യമ’ത്തില്‍ തന്നെകുറിച്ച് വാര്‍ത്ത വന്ന പത്രവും സൈജുവിന്‍െറ കൈവശം ഉണ്ടായിരുന്നു. പിന്നീട് കാര്യങ്ങള്‍ വേഗത്തിലായി. ഇനിയാര്‍ക്കും ഇത്തരം ചതി പറ്റരുതെന്നും സുജാത പറഞ്ഞു. അടിമാലി സ്വദേശിനി അഞ്ജലിയാണ് തന്നെ വിസ റാക്കറ്റിന്‍െറ കൈകളില്‍ എത്തിച്ചതെന്ന് സുജാത പറയുന്നു. ഈ സംഘം വിദേശത്തേക്ക് കയറ്റിവിട്ട യുവതികളെ കുറിച്ച് അന്വേഷിക്കണം. ഇവരെ വിദേശത്തേക്ക് അയക്കുന്നതില്‍ പങ്കാളികളായ ഏജന്‍റുമാരായ രണ്ടു പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സി മുഖാന്തരം സുജാതയെ കഴിഞ്ഞ ഡിസംബര്‍ 11നാണ് ദമ്മാമിലേക്ക് കയറ്റിവിട്ടത്. രോഗിയായ ഭര്‍ത്താവിന്‍െറ ചികിത്സക്ക് പണം കണ്ടത്തെുന്നതിനാണ് രണ്ടു പെണ്‍മക്കളുള്ള സുജാത വീണ്ടും വിദേശത്തേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.