പരാതി പിന്‍വലിപ്പിക്കാന്‍ വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി

കോട്ടയം: അയല്‍വാസിയായ യുവതി നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും ഫയര്‍ഫോഴ്സും അനുനയിപ്പിച്ച് താഴെയിറക്കി. കഴിഞ്ഞദിവസം രാത്രി അയര്‍ക്കുന്നം നീറിക്കാട്ടാണ് സംഭവം. നീറിക്കാട്ട് സ്വദേശി ലിനേഷാണ് (35) വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. തന്‍െറ ഫോട്ടോ അനാവശ്യമായി എടുത്തുവെന്നുകാട്ടി അയല്‍വാസിയായ യുവതി ലിനീഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 220 കെ.വി ലൈനിലെ ടവറിന് മുകളിലാണ് ഇയാള്‍ കയറിയത്. സംഭവമറിഞ്ഞ് അയര്‍ക്കുന്നം പൊലീസും കോട്ടയത്തുനിന്ന് ഫയര്‍ഫോഴ്സും എത്തി. താഴെയിറക്കാനുള്ള പൊലീസിന്‍െറ ശ്രമം പരാജയപ്പെട്ടതോടെ പരാതി നല്‍കിയ യുവതിയെ നാട്ടുകാര്‍ വിളിച്ചുവരുത്തി. അവര്‍ എത്തി പരാതി പിന്‍വലിക്കാമെന്നു പറഞ്ഞ് അനുനയത്തില്‍ താഴെയിറക്കുകയായിരുന്നു. പിന്നീട് ഒരു പരാതിയും ഇല്ളെന്ന് യുവതി വ്യക്തമാക്കിയതോടെ പൊലീസ് പ്രശ്നം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.