പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ മോഡല്‍ റോഡായി പ്രഖ്യാപിച്ച ഭാഗത്ത് പൊലീസ് നടപടി അപകടക്കെണിയാകുന്നു. പാലാ ചത്തെിമറ്റം കോടതി സമുച്ചയം ഭാഗം മുതല്‍ ഭരണങ്ങാനം അല്‍ഫോന്‍സ പള്ളി വരെയുള്ള 3.25 കിലോമീറ്റര്‍ ദൂരം വരുന്ന റോഡാണ് മോഡല്‍ റോഡായി പ്രഖ്യാപിച്ചിരുന്നത്. ഈ ഭാഗത്ത് വേഗനിയന്ത്രണത്തിനും മറ്റുമായി സ്ഥാപിച്ച ഡിവൈഡറുകളും കുറ്റികളുമാണ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നത്. റോഡിന് നടുവില്‍വെച്ചിരിക്കുന്ന കുറ്റികളില്‍ റിഫ്ളക്ടര്‍ ഘടിപ്പിച്ചിട്ടില്ല. ഇതുമൂലം രാത്രികാല യാത്രക്കാര്‍ വളരെയധികം വിഷമിക്കുന്നു. കഴിഞ്ഞ രാത്രി വേഗതയില്‍ വന്ന ഒരു വണ്ടി റോഡിന് നടുവിലെ ഈ കുറ്റികള്‍ ഇടിച്ചു തെറിപ്പിച്ചിരുന്നു. തെറിച്ചുവീണ കുറ്റികളില്‍ കയറി ചില ഇരുചക്ര വാഹനയാത്രക്കാരും അപകടത്തില്‍പ്പെട്ടെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വളവുകളിലാണ് കുറ്റികള്‍ സ്ഥാപിച്ചിരിക്കുന്നത്. പത്ത് മീറ്ററോളം ദൂരത്തില്‍ രണ്ട് കുറ്റികള്‍വെച്ച് ഇവ പരസ്പരം പൊലീസിന്‍െറ പ്ളാസ്റ്റിക് ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുകയുമാണ്. വളവുകളില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഓവര്‍ടേക് ചെയ്തുവരുന്ന വാഹനങ്ങള്‍ അടുത്തത്തെിയ ശേഷമേ കുറ്റി കാണുകയുള്ളു. ഇനി ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മറുവശത്തുകൂടി വാഹനം എത്തിയാല്‍ തിരികെ ട്രാക്കിലേക്ക് കയറാന്‍ പ്ളാസ്റ്റിക് ബെല്‍റ്റുകള്‍ തടസ്സമാകും. ഇത് അപകടമുണ്ടാക്കും. ഇരുചക്ര വാഹനങ്ങള്‍ ഇത്തരത്തില്‍ പ്ളാസ്റ്റിക് ബെല്‍റ്റില്‍ കുടുങ്ങാനുള്ള സാധ്യതയും ഏറെയാണ്. കോടതി സമുച്ചയത്തിന് സമീപം ഇത്തരത്തില്‍ കുറ്റികള്‍ സ്ഥാപിച്ചിരുന്നു. നിരന്തരം വാഹനങ്ങള്‍ തട്ടിയതോടെ ആണത്രേ ഇവിടെ കുറ്റികള്‍ റോഡിനു നടുവില്‍നിന്ന് വഴിവക്കിലേക്ക് മാറ്റിവെച്ചിരിക്കുന്നത്. ഇതുമൂലം ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍പോലും ബുദ്ധിമുട്ടുണ്ടായി. ഗതാഗതനിയമങ്ങള്‍ പാലിച്ച് സുരക്ഷിതമായി യാത്രചെയ്യാന്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും വഴി യാത്രക്കാര്‍ക്കും അവബോധം ഉണ്ടാക്കുന്നതിനായാണ് മോഡല്‍ റോഡ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍, അധികാരികളുടെ അനാസ്ഥമൂലം തുടക്കത്തില്‍ തന്നെ പാലാ ചത്തെിമറ്റം കോടതി സമുച്ചയം-ഭരണങ്ങാനം അല്‍ഫോന്‍സ പള്ളി മോഡല്‍ റോഡ് യാത്രക്കാര്‍ക്ക് അപകടക്കെണിയാവുകയാണ്. ഇതേസമയം, മോഡല്‍ റോഡിന്‍െറ മുഴുവന്‍ പദ്ധതികളും ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നതെന്നും വരും ദിവസങ്ങളില്‍ റോഡ് ഡിവൈഡര്‍ കുറ്റികളില്‍ റിഫ്ളക്ടര്‍ സ്ഥാപിക്കുമെന്നും പാലാ ട്രാഫിക് എസ്.ഐ ജയപ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.