കോട്ടയത്ത് വാഹന പരിശോധന ശക്തമാക്കി

കോട്ടയം: മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍കൂടി പിടിയില്‍. കോട്ടയം-എറണാകുളം റൂട്ടിലോടുന്ന റോസ്മേരി ബസിന്‍െറ ഡ്രൈവര്‍ സാബു (41), കോട്ടയം-പൊന്‍കുന്നം റൂട്ടിലോടുന്ന കാര്‍ത്തിക ബസ് ഡ്രൈവര്‍ സുനില്‍കുമാര്‍ (37) എന്നിവരാണ് പിടിയിലായത്. മൂന്നുമാസത്തിനിടെ മദ്യപിച്ച് ബസോടിച്ച ഡ്രൈവര്‍മാരുടെ എണ്ണം ഇതോടെ 82 ആയി. ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റിടാതെയും ട്രാഫിക് നിയമം തെറ്റിച്ചും വാഹനമോടിച്ചതിന് മഫ്തി പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ 15 പേര്‍ കുടുങ്ങി. രാവിലെ കഞ്ഞിക്കുഴി പ്ളാന്‍േറഷന്‍ കോര്‍പറേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പരിശോധന വ്യാപകമാക്കിയതിന്‍െറ ഭാഗമായി നഗരത്തില്‍ വിവിധയിടങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിക്കായി മഫ്തി പൊലീസിനെ ആറുടീമുകളായി നിയോഗിച്ചിട്ടുണ്ട്. രണ്ടു പേരടങ്ങുന്ന മൂന്നു ടീമുകള്‍ നഗരത്തിന്‍െറ വിവിധ സ്ഥലങ്ങളില്‍ പരിശോധനക്ക് നേതൃത്വം നല്‍കും. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുക, ഇടതുവശം വഴി ഓവര്‍ടേക് ചെയ്യുക, അമിതവേഗത്തില്‍ വാഹനമോടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക, അനധികൃത പാര്‍ക്കിങ് തുടങ്ങിയവ കണ്ടത്തെി പിടികൂടി ബോധവത്കരണം നടത്തുക എന്നിവയാണ് മഫ്തി പൊലീസിന്‍െറ ഡ്യൂട്ടി. ഡിവൈ.എസ്.പി എസ്. സുരേഷ്കുമാറിന്‍െറ നിര്‍ദേശ പ്രകാരം ഈസ്റ്റ് സി.ഐ എ.ജെ. തോമസ്, വെസ്റ്റ് സി.ഐ ഗിരീഷ് പി. സാരഥി, എസ്.ഐമാരായ സരിണ്‍, യു. ശ്രീജിത്, ടി.ആര്‍. ജിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.എ.ജോസഫ്, പുന്നൂസ്, കെ.ജി. അനീഷ്, എം.എ. നവാസ്, കെ.ആര്‍. രാജേഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.