കാഞ്ചിയാര്‍ സംസ്ഥാനത്തെ ആദ്യ പുകരഹിത പഞ്ചായത്ത്

കട്ടപ്പന: സംസ്ഥാനത്തെ ആദ്യ പുകരഹിത പഞ്ചായത്തായി കാഞ്ചിയാറിനെ പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച യോഗം റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.ഒ.സിയുടെ നൂതന പദ്ധതിയില്‍പെടുത്തി കാഞ്ചിയാര്‍ പഞ്ചായത്തിലെ ആകെയുള്ള 5642ല്‍ 5640 വീടുകളിലും പാചകവാതക കണക്ഷന്‍ നല്‍കിയാണ് പുകരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചത്. ഭാരതത്തില്‍ വര്‍ഷംതോറും പുക വായു ശ്വസിക്കുന്നതിലൂടെ 40 ലക്ഷം ആളുകള്‍ രോഗികളാകുന്നതായും ഇതില്‍ 10 ലക്ഷത്തോളം പേര്‍ മരിക്കുന്നതായും ഐ.ഒ.സി സര്‍വേയില്‍ കണ്ടത്തെിയിട്ടുണ്ട്. സ്ത്രീകളും വീട്ടില്‍ കഴിയുന്ന വൃദ്ധരുമാണ് പുക ശ്വസിക്കുന്നതിലൂടെ ഏറെയും രോഗികളായി മാറുന്നത്. ഗര്‍ഭിണികള്‍ പുക വായു ശ്വസിക്കുന്നതിലൂടെ നിരവധി കുട്ടികള്‍ അംഗവൈകല്യമുള്ളവരായി ജനിക്കുന്നതായും സര്‍വേയില്‍ കണ്ടത്തെിയതായി ഐ.ഒ.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുരളി ശ്രീനിവാസന്‍ പറഞ്ഞു. മാത്യു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സാലി ജോളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സിറിയക് തോമസ്, വിജയകുമാരി ജയകുമാര്‍, കാഞ്ചിയാര്‍ രാജന്‍, കെ.എന്‍. ബിനു, തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുക്കുട്ടന്‍, ഫാ. ജാബി ചുള്ളിയില്‍, വി.ആര്‍. ശശി, മീര നായര്‍, ദീപ വിഷായി, കൃഷ്ണേന്ദു മുഖര്‍ജി, മധു ബാലാജി, സാവിയോ പള്ളിപ്പറമ്പില്‍, ഇന്ദു സാബു, ലിസി പൂമറ്റം, പി.ടി. ഷൈലജ, കെ.പി.എം. സുനില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.