കോട്ടയം: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ തകരാറിനത്തെുടര്‍ന്ന് ചങ്ങനാശേരി മുതല്‍ കടുത്തുരുത്തി വരെയുള്ള വിവിധ സ്റ്റേഷനുകളില്‍ തീവണ്ടികള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ പുതിയ പ്ളാറ്റ്ഫോമിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ട് ആറിനാണ് സിഗ്നല്‍ തകരാറിലായത്. വൈകീട്ട് 5.50ന് കോട്ടയത്തുനിന്ന് പുറപ്പെട്ട കോട്ടയം-കൊല്ലം പാസഞ്ചര്‍ സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ചിങ്ങവനം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി. ഇത് നേരിയ ബഹളത്തിന് ഇടയാക്കി. തുടര്‍ന്ന് പിന്നാലെ വൈകിയത്തെിയ വേണാട് എക്സ്പ്രസില്‍ കയറാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പാസഞ്ചറിലെ മുഴുവന്‍ ആളുകളും വേണാട് എക്സ്പ്രസിലേക്ക് കയറിയത് വന്‍തിരക്കിന് ഇടയാക്കി. വേണാടിന് ചങ്ങനാശേരിക്ക് പോകുന്നതിന് സിഗ്നല്‍ ലഭിച്ചെങ്കിലും ചങ്ങനാശേരിയില്‍ വീണ്ടും പിടിച്ചിട്ടു. ഇതോടെ യാത്രക്കാര്‍ പ്ളാറ്റ്ഫോമിലിറങ്ങി ബഹളംവെച്ചു. തുടര്‍ന്ന് പതിവ് യാത്രക്കാരായ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ബസുകളെ ആശ്രയിച്ചു. യാത്രക്കാര്‍ ബഹളംവെച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററും റെയില്‍വേ സംരക്ഷണ സേനയും സ്ഥലത്തത്തെി യാത്രക്കാരോട് സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. രാത്രി ഒമ്പതിന് സിഗ്നല്‍ കിട്ടിയതോടെയാണ് ട്രെയിന്‍ ഗതാഗതം പുന$സ്ഥാപിച്ചത്. പാതയിരട്ടിപ്പിക്കലിന്‍െറ ഭാഗമായി നടക്കുന്ന നിര്‍മാണജോലികളുടെ ഭാഗമായാണ് സിഗ്നല്‍ ലഭിക്കാതിരുന്നതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. കോട്ടയം വഴിപോകുന്ന ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ്രഥ് എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്,വഞ്ചിനാട് എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.