പത്തനംതിട്ട: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും ഏഴ്, എട്ട് ക്ളാസുകളിലേക്കുള്ള (ഇംഗ്ളീഷ്, മലയാളം മീഡിയം) പ്രവേശത്തിനുള്ള കായിക പ്രതിഭകളുടെ തെരഞ്ഞെടുപ്പ് 18ന് രാവിലെ ഒമ്പതിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സലിം പി. ചാക്കോ അറിയിച്ചു. 14ന് താഴെ പ്രായമുള്ള (2002 ജനുവരി ഒന്നിന് ശേഷം ജനിച്ച) കായികതാരങ്ങള്‍ പാസ്പോര്‍ട്ട് സൈസ്ഫോട്ടോ, സ്പോര്‍ട്സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കണം. ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്കും ഒമ്പതാം ക്ളാസില്‍ പ്രവേശം അനുവദിക്കുന്നതാണ്.തെരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ സൗജന്യമായി വിദഗ്ധ പരിശീലനം, താമസം, ഭക്ഷണം, യൂനിഫോം, കായിക ഉപകരണങ്ങള്‍, കിറ്റ് അലവന്‍സ്, വൈദ്യപരിശോധന എന്നിവ അനുവദിക്കുന്നതാണ്.അത്ലറ്റിക്സ്, വോളിബാള്‍, ഫുട്ബാള്‍, ബാസ്കറ്റ്ബാള്‍ എന്നീ ഇനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ജില്ലാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ അവസാനഘട്ട തെരഞ്ഞെടുപ്പിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി അഞ്ച്, ആറ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 9.30ന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 8547716844, 9497336660 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.