കാഞ്ഞിരപ്പള്ളി മിനി ബൈപാസ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന്

കാഞ്ഞിരപ്പള്ളി: ടൗണിലെ അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഒരുകോടി രൂപ വകയിരുത്തി നിര്‍മാണം ആരംഭിച്ച മിനി ബൈപാസ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കോണ്‍ഗ്രസ് ഐ ടൗണ്‍ വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.എച്ച് 183ല്‍ നിന്നും ബൈപാസിലേക്കുള്ള പ്രവേശ കവാടത്തില്‍ സ്ഥിതിചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചുനീക്കി ജില്ലാ ശുചിത്വ മിഷനില്‍നിന്ന് അനുവദിച്ച നാലുലക്ഷം രൂപ ഉപയോഗിച്ച് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബൈപാസ് പൂര്‍ത്തീകരണത്തിന് ആന്‍േറാ ആന്‍റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 10 ലക്ഷം രൂപക്ക് പുറമേ ബാക്കി ആവശ്യമായ തുക 2016-17 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി എം.പി, എം.എല്‍.എ, ജില്ലാ-ബ്ളോക് -ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പഞ്ചായത്ത് ടൗണ്‍ ഹാള്‍ ഭാഗത്തുനിന്ന് മണ്ണാറക്കയം റോഡിലേക്ക് പ്രവേശിക്കുന്നതിന് പുതുതായി ഒരു പാലം നിര്‍മിക്കുന്നതിനാവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍. ജയരാജ് എം.എല്‍.എക്ക് നിവേദനം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ഡി.ഡി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എ. ഷമീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് സെക്രട്ടറി രഞ്ജു തോമസ്, മാത്യു കുളങ്ങര, എം.കെ. ഷമീര്‍, കെ.എസ്. ഷിനാസ്, ടിഹാന ബഷീര്‍, ഫൈസല്‍ എം.കാസിം, നൈസാം കപ്പിലാംമൂട്ടില്‍, കെ.എസ്. നാസര്‍, അഫ്സല്‍ കളരിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം നുബിന്‍ അന്‍ഫല്‍, ഹഫീസ് തേനംമാക്കല്‍, പി.എച്ച്. ഷാജി, പി.എ. താജു, ജിബിന്‍ കെ. ബാബു, പി.ഐ. ഷാജി, റസലി ആനിത്തോട്ടം, അബീസ് ടി. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.