വാഴൂര്‍: സ്വകാര്യ റബര്‍ ബാന്‍ഡ് ഫാക്ടറിയിലെ മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിയതു മൂലം ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ഫാക്ടറിക്കാര്‍ മാലിന്യം തോട്ടിലേക്കു തുറന്നുവിട്ടത്. ഇതിനു മുമ്പും നിരവധി തവണ സമാന സംഭവം ഉണ്ടായിട്ടുണ്ട്. തോട്ടിലെ മീനുകള്‍ ചത്തുപൊങ്ങുകയും വലിയതോട്ടില്‍ചെന്നു പതിക്കുന്ന ഇവിടെ കുളിക്കുന്നവര്‍ക്ക് ദേഹാസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെടുകയും ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടാക്കി ഫാക്ടറിക്കെതിരെ സമരം തുടങ്ങാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍. മുമ്പ് കൂവപ്പള്ളിയില്‍ ഇതേ കമ്പനി ഫാക്ടറി നടത്തിയിരുന്നതായും അവിടെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഇങ്ങോട്ടു മാറുകയായിരുന്നുവെന്നും പറയുന്നു. വേനല്‍ക്കാലത്ത് പ്രദേശവാസികള്‍ കുടിവെള്ളത്തിനായും മറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സാണ് മലിനപ്പെട്ടിരിക്കുന്നത്. രാവിലെ തന്നെ പ്രദേശവാസികളുടെ പ്രതിഷേധം ഉയര്‍ന്നതിനത്തെുടര്‍ന്ന് തിങ്കളാഴ്ച ഫാക്ടറി പ്രവര്‍ത്തിക്കാനായില്ല. ഒരു കാരണവശാലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകത്തക്ക രീതിയില്‍ ഫാക്ടറിക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ളെന്ന് വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പുഷ്കലാദേവി പറഞ്ഞു. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു കാണിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കിയതായും അവര്‍ പറഞ്ഞു. എസ്. പുഷ്കലാദേവി, പഞ്ചായത്ത് അംഗം സന്‍ജോ ആന്‍റണി, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജന. സെക്രട്ടറി കെ. ബിനു, സംസ്ഥാന കോഓഡിനേറ്റര്‍ എസ്. ബിജു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.