കുറവിലങ്ങാട്: എം.സി റോഡ് നവീകരണത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയായിട്ടും ബസുകള്‍ക്ക് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനോട് അയിത്തം. പാലാ-വൈക്കം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും എം.സി റോഡില്‍ സര്‍വിസ് നടത്തുന്ന ഓര്‍ഡിനറി ബസുകളും പലപ്പോഴും സ്റ്റാന്‍ഡില്‍ കയറുന്നില്ല. പാലാ, വൈക്കം റൂട്ടിലോടുന്ന എല്ലാ ബസുകളും പള്ളിക്കവലയിലത്തെി യാത്ര തുടരണമെന്ന നിര്‍ദേശവും പലപ്പോഴും പാലിക്കുന്നില്ല. കുറവിലങ്ങാട് ടൗണില്‍ എം.സി റോഡ് നവീകരണ ജോലികള്‍ നടന്നപ്പോള്‍ ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ കയറുക എളുപ്പമല്ലായിരുന്നു. മാത്രമല്ല റോഡരികിലെ ഓട്ടോ സ്റ്റാന്‍ഡ് ബസ് സ്റ്റാന്‍ഡിനകത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ ബസ്സ്റ്റാന്‍ഡിനകത്ത് 15 ലക്ഷം രൂപ മുടക്കി കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുകയും ചെയ്തു. ഇപ്പോള്‍ റോഡ് നവീകരണത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കുകയും ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശവഴി മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാല്‍, വൈക്കം, കോട്ടയം, കടപ്ളാമറ്റം ഭാഗങ്ങളിലേക്ക് പോകുന്ന മിക്ക ബസുകളും സ്റ്റാന്‍ഡില്‍ കയറുന്നില്ല. പാലാ, ഞീഴൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നുണ്ട്. എന്നാല്‍, വൈകുന്നേരം ഏഴിനുശേഷം തോന്നുംപടിയാണ് ഈ ബസുകളുടെയും സ്റ്റോപ്. ചില ബസുകള്‍ സ്റ്റാന്‍ഡില്‍ കയറും. മറ്റു ബസുകള്‍ എം.സി റോഡരികില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റും. ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ ഉള്‍പ്പെടെ എല്ലാ ബസുകളും പള്ളിക്കവലയിലെ മിനിബസ് ടെര്‍മിനലില്‍ എത്തി യാത്ര തുടരണമെന്ന നിര്‍ദേശവും പലപ്പോഴും പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.