അടിമാലി: അമ്മ മടങ്ങിയത്തൊന്‍ പ്രാര്‍ഥനയുമായി മക്കള്‍. ഗള്‍ഫില്‍ സ്പോണ്‍സറുടെ തടവില്‍ കഴിയുന്ന അടിമാലി കണിപറമ്പില്‍ ദിവാകരന്‍െറ ഭാര്യ സുജാതയുടെ മക്കളായ സുബിയും സുധിയുമാണ് പ്രാര്‍ഥനയോടെ വീട്ടില്‍ കഴിയുന്നത്. ഒരു മാസം മുമ്പ് ജോലിക്കായി ദമാമില്‍ എത്തിയ സുജാതയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. പൊലീസിലും ഇന്ത്യന്‍ എംബസിയിലുമൊക്കെ പരാതി നല്‍കി രോഗിയായ ഭര്‍ത്താവും പെണ്‍മക്കളും ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ‘മാധ്യമം’ ജനുവരി എട്ടിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ‘മാധ്യമ’ത്തിലൂടെ തന്നെ സുജാത സൗദി അല്‍ഖുറായത്തിലുണ്ടെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞതോടെയാണ് കുടുംബത്തിന് ശ്വാസം നേരെവീണത്. ഇനി അമ്മ എങ്ങനെയും വീട്ടില്‍ തിരിച്ചത്തെണമെന്ന പ്രാര്‍ഥന മാത്രമാണ് കുടുംബത്തിനുള്ളത്. ഭര്‍ത്താവ് ദിവാകരന്‍െറ ചികിത്സക്ക് പണം കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെയാണ് സുജാത മൂന്നാമതും ഗള്‍ഫിലേക്ക് വിമാനം കയറിയത്. മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പ്രവാസിസംഘം പ്രവര്‍ത്തകരാണ് സുജാതയെക്കുറിച്ചുള്ള വിവരം ഗള്‍ഫ് ‘മാധ്യമം’ റിയാദ് ബ്യൂറോയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത കണ്ടാണ് തങ്ങളുടെ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്ന വിവരം മക്കള്‍ക്കും ഭര്‍ത്താവിനും ലഭിക്കുന്നത്. ഒരുമാസത്തിലേറെയായി അമ്മയുടെ ശബ്ദം മക്കള്‍ കേട്ടിട്ട്. മതിയായ രേഖകളില്ലാതെ സുജാതയെ ഗള്‍ഫിലേക്ക് കയറ്റിയയച്ച ഇടനിലക്കാരന്‍ ആലുവ ഈസ്റ്റ് വില്ളേജില്‍ എന്‍.എ.ഡി കരയില്‍ കുളിയാവീട്ടില്‍ പീര്‍ മുഹമ്മദിനെ (50) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സി വഴി സുജാതയെ ഡിസംബര്‍ 11നാണ് പീര്‍ മുഹമ്മദ് നെടുമ്പാശ്ശേരി വഴി ദമ്മാമിലേക്ക് കയറ്റിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.