മണങ്ങല്ലൂര്‍ – കൂവപ്പള്ളി കുടിവെള്ള പദ്ധതി അധികൃതര്‍ മറന്നു

കാഞ്ഞിരപ്പള്ളി: കുടിവെള്ളത്തിന് നാട് ഓടുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച കുടിവെള്ള പദ്ധതി അവതാളത്തില്‍. 30 ലക്ഷത്തോളം രൂപ മുടക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 14, 15 വാര്‍ഡുകളില്‍ കുടിവെള്ളമത്തെിക്കുന്നതിന് 12 വര്‍ഷം മുമ്പ് തുടക്കം കുറിച്ച മണങ്ങല്ലൂര്‍ - കൂവപ്പള്ളി കുടിവെള്ള പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. ഇത് പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ നടപടിയൊന്നും കൈക്കൊള്ളുന്നില്ളെന്ന ആക്ഷേപം വ്യാപകമാണ്. അതിനിടെ, കാഞ്ഞിരപ്പള്ളി ബ്ളോക് പഞ്ചായത്തിന്‍െറ ഫണ്ട് ഉപയോഗിച്ച് പുതിയ പദ്ധതിക്ക ്അധികൃതര്‍ നീക്കം തുടങ്ങിയതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ തവണ ബ്ളോക് പഞ്ചായത്തില്‍ അനുവദിച്ച പട്ടികജാതി വിഭാഗത്തിനായി അനുവദിച്ച എട്ടുലക്ഷം രൂപ ഉപയോഗിച്ച് പുതുതായി കുടിവെള്ള പദ്ധതി തയാറാകുമ്പോള്‍ 15 ാം വാര്‍ഡിലെ ചുരുക്കം ചില കോളനികള്‍ക്ക് മാത്രമാണ് പ്രയോജനം ചെയ്യുന്നത്. പഞ്ചായത്തിന്‍െറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഗ്രാമസഭകളില്‍ പോലും ചര്‍ച്ച ചെയ്യാതെ പദ്ധതി നടപ്പാക്കുന്നതെന്നും പരാതിയുണ്ട്. ആലംപരപ്പ്, വേട്ടോംകുന്ന്, പനച്ചേപ്പാറ, മണങ്ങല്ലൂര്‍, നെടുമല, കുടപ്പനക്കുഴി, കൂവപ്പള്ളി കോളനി, നാലാംമൈല്‍, കുളമാംകുഴി എന്നിവിടങ്ങളില്‍ കുടിവെള്ളമത്തെിക്കുന്നതിനാണ് മണങ്ങല്ലൂര്‍ -കുടിവെള്ള പദ്ധതി വിഭാവനം ചെയ്തത്. 2007 ല്‍ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതിക്ക് കിണര്‍ കുഴിച്ച്, വാട്ടര്‍ടാങ്കും നിര്‍മിച്ച്, വൈദ്യുതിലൈന്‍ വലിക്കുകയും ചെയ്തിരുന്നു. അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ഹൗസ് കണക്ഷന്‍ നല്‍കുന്നതിനുവേണ്ടി ഉപഭോക്തൃവിഹിതവും നല്‍കിയാണ് പദ്ധതി തയാറായത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാകാതെ വന്നതോടെ ലോകായുക്ത ഡിവിഷനല്‍ ബെഞ്ചില്‍ ഹരജിയും നല്‍കി. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ളെന്ന ത്രിതല പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഓരോ പഞ്ചായത്ത് സെക്രട്ടറിമാരും കോടതിയെ അറിയിക്കുകയും ചെയ്തു. വാട്ടര്‍ അതോറിറ്റി ഈ പദ്ധതി ഏറ്റെടുക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും കിണറും ടാങ്കും ഉപയോഗ യോഗ്യമല്ലാതായെന്നും, പഞ്ചായത്തുകള്‍ വേണ്ടത്ര പഠനം നടത്താതെയാണ് തുക ചെലവഴിച്ചതെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ ലോകായുക്തക്ക് റിപ്പോര്‍ട്ട് നല്‍കി. കൂടാതെ പദ്ധതി ഏറ്റെടുത്ത് നടത്തണമെങ്കില്‍ മൂന്നു കോടിയിലധികം രൂപ ചെലവഴിക്കണമെന്നും ഇക്കാരണത്താല്‍ നിര്‍ദേശം പുന$പരിശോധിക്കണമെന്നും വാട്ടര്‍അതോറിറ്റി ആവശ്യപ്പെടുകയും ചെയ്തു. പനച്ചേപ്പള്ളിയിലെ ഓവര്‍ഹെഡ് ടാങ്കില്‍നിന്ന് പൈപ്പുലൈന്‍ വലിച്ച് കുടിവെള്ളം എത്തിച്ചുകൊടുക്കാമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ലോകായുക്ത കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും ഇതുവരെയും ഫലമുണ്ടായില്ല. ഈ പദ്ധതി ഫണ്ടില്ലാത്തതില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇതേ സ്ഥലത്ത് പുതിയ പദ്ധതി നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.