കര്‍ഷക സംഗമം സ്കൂള്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കാളകെട്ടി: കാഞ്ഞിരപ്പള്ളി ഗ്രീന്‍ഷോര്‍, പ്രാദേശിക കാര്‍ഷിക വിപണികള്‍, കുമരകം പ്രാദേശിക കൃഷി വിജ്ഞാനകേന്ദ്രം, ആത്മ കോട്ടയം, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവയുമായി സഹകരിച്ച് നടത്തിയ കര്‍ഷക സംഗമം സ്കൂള്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാളകെട്ടി കാര്‍ഷിക വിപണിയില്‍ നടന്ന കര്‍ഷക സംഗമത്തിലാണ് കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്കൂളിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ കാര്‍ഷിക രംഗത്തെ പരമ്പരാഗത ശൈലികളെക്കുറിച്ച് അടുത്തറിയുവാന്‍ എത്തിച്ചേര്‍ന്നത്. മറുനാടന്‍ വിഷലിപ്തമായ പച്ചക്കറികളെക്കുറിച്ചുള്ള ആശങ്കകളും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന തദ്ദേശീയ ഭക്ഷ്യവിളകളുടെ പ്രചാരണം എന്നിവയെക്കുറിച്ചും കുട്ടികള്‍ മുതിര്‍ന്നവരോട് സംശയം പങ്കുവെച്ചു. കര്‍ഷക സംഗമം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീറിന്‍െറ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടം ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗ്രീന്‍ഷോര്‍ ചെയര്‍മാന്‍ ജോളി മടുക്കക്കുഴി, പഞ്ചായത്ത് അംഗങ്ങളായ ചാക്കോച്ചന്‍ ചുമപ്പുങ്കല്‍, മാത്യു ജേക്കബ് വാണിയപ്പുരയ്ക്കല്‍, ഹരിതമൈത്രി ജനറല്‍ സെക്രട്ടറി സോജി കുരീക്കാട്ടുകുന്നേല്‍, കാളകെട്ടി കര്‍ഷക വിപണി പ്രസിഡന്‍റ് ജോര്‍ജ് കുര്യന്‍ പൊട്ടംകുളം, കുര്യന്‍ ജോര്‍ജ് കുരുവിനാക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. പഠന പരിപാടികള്‍ക്ക് കുമരകം പ്രാദേശിക കൃഷി വിജ്ഞാന കേന്ദ്രത്തിലെ ടെക്നിക്കല്‍ ഓഫിസര്‍ ജോളി ജോസഫ്, ആത്മ എ.ടി.എം പി.ജെ. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.