കോട്ടയം: സംഗീത കുലപതി വി. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്മരണയില്‍ വോയ്സ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സംഗീതോത്സവത്തിന് തുടക്കമായി. നിറസംഗീതത്തിന്‍െറ മൂന്ന് ദിനരാത്രങ്ങള്‍ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കലാമണ്ഡപത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.വോയ്സ് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എ.എസ്. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, മുന്‍ അംഗം പി. നാരായണന്‍, വൈക്കം ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.ഡി. നാരായണന്‍ നമ്പൂതിരി. ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് അമ്മിണിക്കുട്ടന്‍, സംഗീതോത്സവം സ്വാഗത സംഘം കണ്‍വീനര്‍ സുബ്രഹ്മണ്യ അയ്യര്‍. രക്ഷാധികാരികളായ വി.എന്‍. രാജന്‍, വൈക്കം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. വൈക്കം മനോജ് സ്വാഗതവും സുബ്രഹ്മണ്യഅയ്യര്‍ നന്ദിയും പറഞ്ഞു, ദക്ഷിണാമൂര്‍ത്തി സംഗീത സംവിധാനം നിര്‍വഹിച്ച ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഭക്തിഗാനോപഹാരം ഗായകരായ വി. ദേവാനന്ദ്, ഉദയ് രാമചന്ദ്രന്‍, ബി. ഹരികൃഷ്ണന്‍ എന്നിവര്‍ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.