കഞ്ചാവുമായി കൊലക്കേസ് പ്രതിയും കൂട്ടാളിയും എക്സൈസ് പിടിയില്‍

ചങ്ങനാശേരി: 90 പൊതി കഞ്ചാവുമായി കൊലക്കേസ് പ്രതിയും കൂട്ടാളിയും എക്സൈസ് പിടിയില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് നടത്തിവന്ന കണിച്ചുകുളം വെട്ടിത്താനം വീട്ടില്‍ ഷിജോ സെബാസ്റ്റ്യനെയും ഇയാളുടെ കൂട്ടാളി കണിച്ചുകുളം തോമസ് സ്കറിയ (ചാള്‍സ്) ചങ്ങനാശേരി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍െറ നേതൃത്വത്തിലുള്ള എക്സൈസ് ടീം പിടികൂടിയത്. കഞ്ചാവ് പൊതികള്‍ കടമായും വില്‍പന നടത്തിയാണ് കഞ്ചാവിന്‍െറ വില്‍പന ഇവര്‍ വ്യാപിപ്പിക്കുന്നത്. ബംഗാളികളുടെ വേഷത്തില്‍ ഹിന്ദിയില്‍ സംസാരിച്ച് കഞ്ചാവ് വാങ്ങിയ ശേഷമാണ് ഇവരെ പിടികൂടിയത്. 1000 രൂപ നിരക്കിലുള്ള കഞ്ചാവ് പൊതികളാണ് വില്‍പന നടത്തിയത്. ഒരു ദിവസം 70 പൊതികള്‍വരെ ഇവര്‍ വില്‍പന നടത്തുമെന്ന് സമ്മതിച്ചിട്ടുണ്ട്. കമ്പം ഭാഗത്തുനിന്നും വരുന്ന തമിഴ്നാട് സ്വദേശികളാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്നും പൊലീസ് പറഞ്ഞു. ആദ്യം കമ്പം സ്വദേശികളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും പണം അക്കൗണ്ടില്‍ എത്തിയെന്നു ഉറപ്പായാല്‍ അവര്‍ കഞ്ചാവ് ഇവിടെ എത്തിച്ചു കൊടുക്കുകയും ചെയ്യും. കഞ്ചാവിന്‍െറ വില്‍പന ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ വില്‍പന നാട്ടില്‍ വ്യാപിപ്പിക്കുന്നത്. കൊലക്കേസ് പ്രതിയായതിനാല്‍ ആരും ഇയാളെ ചോദ്യംചെയ്യാന്‍ ധൈര്യപ്പെട്ടില്ല. കറുകച്ചാല്‍ കണിച്ചുകുളം ഭാഗത്തുനിന്നും മാമ്മൂട് ഭാഗത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. പ്രിവന്‍റീവ് ഓഫിസര്‍ സജികുമാര്‍, സിവിന്‍ എക്സൈസ് ഉദ്യോഗസ്ഥരായ ഡി. ബൈജു, കെ. ഷിജു, എ. നാസര്‍, ടി. സന്തോഷ്, ഐ. നിസാം, ബിനോയ് കെ. മാത്യു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.