കുഴല്‍ക്കിണര്‍ നിര്‍മാണ ഏജന്‍സികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

കോട്ടയം: ജില്ലയില്‍ കുഴില്‍ക്കിണര്‍ നിര്‍മാണ ഏജന്‍സികള്‍ക്ക് ലൈസന്‍സും റിങ്ങുകള്‍ക്ക് രജിസ്ട്രേഷനും നിര്‍ബന്ധമാക്കിയതായി ഭൂഗര്‍ഭ വകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു. ജനുവരി 31നകം ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യണം. നിലവിലുള്ള ഉത്തരവുപ്രകാരം ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. രജിസ്ട്രേഷന് 50,000 രൂപയാണ് ഫീ. രജിസ്റ്റര്‍ ചെയ്ത റിങ്ങുകള്‍ എല്ലാ വര്‍ഷവും 5000 രൂപ അടച്ച് പുതുക്കണം. ഫെബ്രുവരി ഒന്നുമുതല്‍ പ്രൈവറ്റ് റിങ്ങുകൊണ്ട് കുഴല്‍ക്കിണര്‍ നിര്‍മാണം നടത്താനുദ്ദേശിക്കുന്ന പൊതുജനങ്ങളും അവക്ക് ഭൂജല അതോറിറ്റിയുടെ രജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഏജന്‍സികള്‍ കുഴല്‍ക്കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച് രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും ഇവയുടെ സംക്ഷിപ്ത വിവരം പ്രത്യേകം തയാറാക്കിയ ഫോമില്‍ മൂന്നുമാസത്തിലൊരിക്കല്‍ ഭൂജല വകുപ്പ് ജില്ലാ ഓഫിസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. ഫ്ളാറ്റ് നിര്‍മാണം, കുപ്പിവെള്ള കമ്പനികള്‍ തുടങ്ങിയ വാണിജ്യ വ്യവസായ സംരംഭങ്ങളിലും ഭൂജല വികസനം നടപ്പിലാക്കുന്നത് ഭൂജല അതോറിറ്റിയുടെ ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം. ജില്ലാതല ഇവാല്യൂവേഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശയും ഭൂജല അതോറിറ്റിയുടെ അനുമതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സിയും ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് വാങ്ങേണ്ടതാണ്. ഇതിനുള്ള അപേക്ഷഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സിവില്‍ സേ്റ്റഷനിലുള്ള ഭൂജലവകുപ്പ് ജില്ലാ ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.