‘ആടിപ്പാടുന്ന’ വിദ്യാര്‍ഥികളെ വലയിലാക്കാന്‍ മാഫിയ

കോട്ടയം: ആടിപ്പാടുന്ന കുരുന്നുകളെ അപകടച്ചുരുളിലേക്ക് വലിച്ചിടാന്‍ കലോത്സവ നഗരിയില്‍ കഞ്ചാവ് മാഫിയയുടെ കറക്കം. അധ്യാപകരുടെ നിയന്ത്രണം ഇല്ലാത്ത തക്കംനോക്കി വിദ്യാര്‍ഥികളെ വലയില്‍ വീഴ്ത്താനാണ് ഇവരുടെ ശ്രമം. ‘കയറിപ്പറ്റാന്‍’ കഴിയാത്ത വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളെ പിടിക്കാനുള്ള വഴിയായും ഇവര്‍ മേളയെ കാണുന്നുണ്ടത്രെ. പ്രധാനവേദിയായ എം.ഡി സെമിനാരി സ്കൂളില്‍ ‘വില്‍പന’ക്ക് ഒന്നിലധികം സംഘങ്ങള്‍ എത്തിയതോടെ വ്യാഴാഴ്ച ഇവര്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായി. വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലത്തെിയതെന്നാണ് പൊലീസ് പറയുന്നത്. അധ്യാപകരും പൊലീസും എത്തിയതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു. കലോത്സവത്തിന് എത്തിയ ചില വിദ്യാര്‍ഥികളുടെ സഹായവും സംഘത്തിനുണ്ടെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ഇവരുടെ സഹായത്തോടെ വിദ്യാര്‍ഥികളെ വലയിലാക്കാനായിരുന്നു മാഫിയയുടെ ശ്രമം. സംഭവത്തെതുടര്‍ന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് എത്തി. അടുത്തിടെയായി വിദ്യാര്‍ഥികളുടെ ഇടയില്‍ കഞ്ചാവ് ഉപയോഗം വര്‍ധിച്ചതായാണ് കണക്കുകള്‍. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ നഗരത്തില്‍നിന്ന് അടുത്തിടെ പത്തോളം കുട്ടികളെ കോട്ടയം ഷാഡോ പൊലീസ് പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.