മുണ്ടക്കയം: മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനിലെ സീബ്രാ ലൈനില്‍ വെച്ച് അമിതവേഗത്തിലത്തെിയ വാന്‍ യുവാവിനെ ഇടിച്ചുവീഴ്ത്തി. വാനിന്‍െറ മുന്നിലെ ചില്ല് തകര്‍ന്ന് യുവാവിന്‍െറ കൈമുട്ടിന് മുറിവേറ്റു. സെന്‍ട്രല്‍ കവലയില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ഇരുകൂട്ടരും ചേര്‍ന്നു പ്രശ്നം ഒത്തുതീര്‍ത്തു. അമിതവേഗത്തിലത്തെുന്ന വാഹനങ്ങള്‍ സീബ്രാലൈനിന് മുന്നില്‍ നിര്‍ത്താന്‍ വൈമനസ്യം കാട്ടുന്നത് പതിവായിരിക്കുകയാണ്. മിക്കപ്പോഴും വാഹനങ്ങളുടെ മുന്നില്‍ അകപ്പെടുന്ന വഴിയാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. സീബ്രാ ലൈനിലൂടെ ജീവനും കൈയിലെടുത്തു പായേണ്ട ഗതികേടിലാണ് വഴിയാത്രക്കാര്‍. നഗരത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ എട്ടാം തവണയാണ് സീബ്രാ വരയില്‍വെച്ച് വാഹനം കാല്‍നടക്കാരനെ ഇടിച്ചുവീഴ്ത്തുന്നത്. സ്കൂള്‍ കുട്ടികള്‍, സ്ത്രീകള്‍ എന്നിവരടക്കമുള്ളവര്‍ അപകടത്തിനിരയായി. തിരക്കേറിയ സെന്‍ട്രല്‍ കവലയില്‍ ഹോംഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ടെങ്കിലും മിക്കപ്പോഴും അപകടം നടന്ന ശേഷമാണ് ഇവര്‍ സ്ഥലത്തത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.