എ.ടി.എം കവര്‍ച്ചശ്രമം: തെളിവെടുപ്പിന് പ്രതിയെ നെടുങ്ങാടപ്പള്ളിയിലത്തെിച്ചു

കറുകച്ചാല്‍: സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ നെടുങ്ങാടപ്പള്ളി എ.ടി.എം മോഷണശ്രമത്തിലെ പ്രതി കുന്നന്താനം അയ്യംവേലില്‍ പ്രസന്നകുമാറിനെ (സതീഷ്-41) തെളിവെടുപ്പിനായി നെടുങ്ങാടപ്പള്ളിയിലത്തെിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 1.45നും 3.15നും ഇടയിലായിരുന്നു മോഷണം. യന്ത്രം തുറക്കാന്‍ ശ്രമിക്കുന്നതും ലൈറ്റുകള്‍ നശിപ്പിക്കുന്നതും സി.സി ടിവിയില്‍ ദൃശ്യങ്ങളായി തെളിഞ്ഞിരുന്നു. മോഷണശ്രമം നടക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍നിന്ന് ബ്രാഞ്ച് മാനേജര്‍ രേണു എബ്രഹാമിനെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ കറുകച്ചാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. മോഷ്ടാവ് എ.ടി.എം കൗണ്ടറിന് സമീപം മറന്നുവെച്ച ബാഗില്‍നിന്ന് പ്രസന്നകുമാറിന്‍െറ ഭാര്യയുടെ പേരിലുള്ള എ.ടി.എം കാര്‍ഡും ബൈക്കിന്‍െറ ആര്‍.സി ബുക്കും ലഭിച്ചിരുന്നു. പ്രതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി രാമഗുണ്ടത്തിന് സമീപം വാറങ്കല്‍ (ആന്ധ്രപ്രദേശ്) എന്ന സ്ഥലത്തുണ്ടെന്ന് മനസ്സിലായി. അവിടത്തെ സ്കൂളില്‍ ഇയാളുടെ ഭാര്യ അധ്യാപികയാണെന്ന് കണ്ടത്തെിയ പൊലീസ് തന്ത്രപരമായി മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് വീടുവളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി കല്‍ക്കരിഖനി ഉള്ളതും നക്സലേറ്റ് കേന്ദ്രവുമായ പ്രദേശത്ത് ടയര്‍ റീട്രേഡിങ് ജോലിയായിരുന്ന പ്രസന്നകുമാര്‍ മാടപ്പള്ളിയിലാണ് ജനിച്ചത്. പ്രതി 12 വര്‍ഷം മുമ്പ് സെക്കന്തരാബാദില്‍ എത്തിയതാണ്. ഇടക്ക് സഹോദരിയുടെ കുന്നന്താനത്തുള്ള വീട്ടില്‍ എത്തുമായിരുന്നു. നിരവധി എ.ടി.എമ്മുകളില്‍ മോഷണശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ഭാര്യ എം.എ ബിരുദധാരിയാണ്. വാകത്താനം സി.ഐ അബ്ദുല്‍ റഹീമിന്‍െറ നേതൃത്വത്തില്‍ ഷാഡോ പൊലീസ് എ.എസ്.ഐ ടോം ജോസഫ്, കെ.കെ. റെജി, കറുകച്ചാല്‍ സ്റ്റേഷനിലെ എ.എസ്.ഐ ഓമനക്കുട്ടന്‍, എ.എസ്.ഐ അംസു, ഡ്രൈവര്‍ സി.പി.ഒ അരുണ്‍, കറുകച്ചാല്‍ എസ്.ഐ എ.സി. പീറ്റര്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.