കോട്ടയം: ഓപറേഷനിലെ പിഴവിനെ തുടര്‍ന്ന് മൂന്നുവയസ്സുകാരന് അണുബാധയുണ്ടായ സംഭവത്തില്‍ അമൃത ആശുപത്രി നഷ്ടപരിഹാരം നല്‍കാന്‍ വിധി. വാഴൂര്‍ പ്ളാത്തറ ജോജി ജോസഫിന്‍െറ മകന്‍ ജോയല്‍ ജോജിക്കാണ് അണുബാധയുണ്ടായത്. മൂന്നുവയസ്സുള്ളപ്പോള്‍ മൂത്രനാളത്തില്‍ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ഓപറേഷന് ജോയലിനെ വിധേയനാക്കി. എന്നാല്‍, ഇതിനുശേഷം സ്യൂഡമോണാസ് എന്ന അണുബാധ ഉണ്ടായി. തുടര്‍ന്ന് കുട്ടി ഒരുവര്‍ഷത്തോളം ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കുട്ടിയെ എറണാകുളം പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ഫലവത്തായില്ളെന്ന് കണ്ടത്തെിയതിനാല്‍ കുട്ടിയെ വീണ്ടും ഓപറേഷന് വിധേയനാക്കി. ഇതിനെതുടര്‍ന്ന് കുട്ടിയുടെ മാതാവ് സിനു ജോജി കോട്ടയം സബ് കോടതിയെ സമീപിക്കുകയായിരുന്നു. അമൃത ആശുപത്രിയിലെ ഓപറേഷന്‍ ഫലവത്തായില്ളെന്നും അവിടെനിന്ന് അണുബാധ ഉണ്ടായെന്നുമുള്ള വാദം പരിശോധനകള്‍ക്കൊടുവില്‍ കോടതി സ്ഥിരീകരിച്ചു. ഇതുപരിഗണിച്ച അഡീഷനല്‍ സബ് ജഡ്ജി കെ.പി. തങ്കച്ചന്‍ കുട്ടിക്ക് 2,00,000 രൂപ നഷ്ടപരിഹാരം നല്‍കാനും അന്യായ തീയതി മുതല്‍ ആറ് ശതമാനം പലിശയും കോടതിച്ചെലവും നല്‍കാനും വിധിക്കുകയായിരുന്നു. വാദിക്കുവേണ്ടി അഡ്വ. ഡൊമിനിക് സെബാസ്റ്റ്യന്‍ കരിപ്പാപറമ്പില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.