ഡോക്ടറുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം, വാക്കുതര്‍ക്കം സംഘര്‍ഷത്തിലായി

ഗാന്ധിനഗര്‍: പരിശോധനക്കിടെ ഡോക്ടറുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച രോഗിയുടെ ബന്ധുക്കളുമായുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടയം മെഡിക്കല്‍ കോളജ് രണ്ടാം വാര്‍ഡിലായിരുന്നു സംഭവം. തൊടുപുഴ മ്രാല വള്ളിയാലിപ്പുറം മാര്‍ക്കോസിന്‍െറ മകന്‍ ജോമോന്‍െറ (37) ചികിത്സയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 21ന് വൈകീട്ട് നാലിനാണ് ജോമോനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നത്. വിഷം കഴിച്ചതിനെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ചികിത്സക്കുശേഷമാണ് ഇവിടെ എത്തിക്കുന്നത്. രണ്ടാംവാര്‍ഡില്‍ പ്രവേശിപ്പിച്ച ജോമോനെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സ സംബന്ധിച്ച രേഖകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ ചോദിച്ചു. എന്നാല്‍, രേഖകള്‍ തരാന്‍ പറ്റില്ളെന്നും ഇവിടെവന്ന ശേഷമുള്ള ചികിത്സ നല്‍കിയാല്‍ മതിയെന്നും രോഗിയുടെ സഹോദരി പറഞ്ഞു. എന്നാല്‍, പ്രാഥമിക ചികിത്സയെന്തന്നറിയാതെ ചികിത്സ നടത്താന്‍ കഴിയില്ളെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതില്‍ ക്ഷുഭിതരായ ബന്ധുക്കള്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ അസുഖം ഭേദപ്പെടാതെ വിടാന്‍ കഴിയില്ളെന്നും നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ സമ്മതത്തോടെ രോഗിയെ കൊണ്ടുപോകുകയാണെന്ന് എഴുതിവെച്ചശേഷം കൊണ്ടുപോകാന്‍ ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായെങ്കിലും മറ്റുള്ളവര്‍ ഇടപെട്ട് വിഷയം പരിഹരിച്ചു. പിന്നീട് ചൊവ്വാഴ്ച രാവിലെ പതിവ് പരിശോധനക്ക് ഒരു വനിതാ പി.ജി ഡോക്ടര്‍ എത്തി. രോഗവിവരം ആരാഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഒന്നിലധികംപേര്‍ വിശദീകരിച്ചു. ഒരാള്‍ മാത്രം രോഗവിവരം പറയു, മറ്റുള്ളവര്‍ പുറത്തേക്ക് മാറിനില്‍ക്കു എന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ഇവര്‍ അംഗീകരിക്കാന്‍ തയാറായില്ല. ഉടന്‍ അടുത്തകട്ടിലില്‍ കിടക്കുന്ന രോഗിയെ പരിശോധിക്കുന്നതിനായി ഡോക്ടര്‍ മാറിയപ്പോള്‍ ജോമോന്‍െറ സഹോദരി ഡോക്ടറെ അസഭ്യം പറയുകയും ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ചിത്രം മൊബൈലില്‍ പകര്‍ത്തരുതെന്ന് നിര്‍ദേശിച്ചിട്ടും അനുസരിക്കാതെവന്നപ്പോള്‍ ഡോക്ടര്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായി. ഡോക്ടറുടെ കൈത്തണ്ട് അല്‍പം മുറിഞ്ഞു. രക്തംവന്ന ഉടന്‍ മറ്റ് ജീവനക്കാര്‍ എത്തി ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. സൂപ്രണ്ട് ഡോ. ടിജി ജേക്കബ് തോമസ്, ആര്‍.എം.ഒ ഡോ. സാം ക്രിസ്റ്റി മാമന്‍ എന്നിവരത്തെി ഇരു കൂട്ടരുമായി ചര്‍ച്ച നടത്തിയെങ്കിലും രോഗിയുടെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസത്തെി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് രോഗിയുടെ ബന്ധുക്കളുടെ ഭാഗത്താണ് കുറ്റമെന്ന് കണ്ടത്തെിയത്. തുടര്‍ന്ന് രണ്ട് സഹോദരിമാരെയും സ്റ്റേഷനില്‍ കൊണ്ടുപോയി ചര്‍ച്ച നടത്തിയെങ്കിലും രേഖാമൂലം പരാതി കിട്ടാത്തതിനാല്‍ വിട്ടയച്ചു. ബുധനാഴ്ച പരാതി നല്‍കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.