സപൈ്ളകോയില്‍ അരക്കോടി രൂപയുടെ തിരിമറി; ജീവനക്കാരന്‍ അറസ്റ്റില്‍

മൂന്നാര്‍: സപൈ്ളകോയില്‍നിന്ന് അരക്കോടിയിലധികം രൂപ തിരിമറി ചെയ്ത ജീവനക്കാരനെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി പൂഞ്ഞാര്‍കണ്ടം ഭാഗത്ത് നെടുമാക്കന്‍ വീട്ടില്‍ സജേഷിനെയാണ് (31) സപൈ്ളകോ മാനേജറുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറിലെ മാവേലി സ്റ്റോറുകളിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ആട്ട, അരി, പഞ്ചസാര തുടങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ക്ക് ബന്ധുവിന്‍െറ പേരില്‍ ബാങ്കില്‍നിന്ന് ഡി.ഡി എടുത്ത് അരക്കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കേസ്. 2014-15 വര്‍ഷങ്ങളിലെ ഓഡിറ്റിങ് നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്റ്റോറിലെയും ബാങ്കിലെയും അക്കൗണ്ടുകള്‍ തമ്മില്‍ പൊരുത്തക്കേടു കണ്ടത്തെിയ ഓഡിറ്റിങ് വിഭാഗം സജേഷിനെ ബന്ധപ്പെട്ട സീറ്റില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കണക്കുകള്‍ വെട്ടിത്തിരുത്തിയതായും കണ്ടത്തെി. പണം നല്‍കിയ ചില കമ്പനികള്‍ക്ക് വീണ്ടും പണം നല്‍കാന്‍ ഇയാള്‍ ചെക്കുകള്‍ മാനേജറുടെ പക്കല്‍നിന്ന് ഒപ്പിട്ടുവാങ്ങിയിരുന്നു. ക്രമക്കേടു കണ്ടത്തെിയ ഓഡിറ്റിങ് വിഭാഗം ബാങ്ക് അധികൃതരോട് വിശദീകരണം ആവശ്യപ്പെടാന്‍ മാനേജരെ ചുമതലപ്പെടുത്തി. ഫെബ്രുവരി 15ന് മൂന്നാര്‍ ഫെഡറല്‍ ബാങ്കിലത്തെിയ മാനേജറോട് 30 ലക്ഷത്തിലധികം വരുന്ന ചെക് ബന്ധുവിന്‍െറ പേരില്‍ മാറിയതായി സജേഷ് അറിയിച്ചു. എന്നാല്‍, അന്നേദിവസം ചെക്കുകള്‍ ആര്‍ക്കും നല്‍കിയിട്ടില്ളെന്ന് അറിയിച്ച സപൈ്ളകോ മാനേജര്‍ സംഭവം മൂന്നാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 30 ലക്ഷത്തിലധികം വരുന്ന തുക ബാങ്കില്‍നിന്ന് മാറണമെങ്കില്‍ ഓഫിസിലെ അസി. മാനേജറും ബന്ധപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന്‍െറയും ഒപ്പ് അനിവാര്യമാണ്. എന്നാല്‍, ലക്ഷങ്ങളുടെ തുകയെഴുതിയ ചെക്കുകള്‍ ബാങ്കിലത്തെിച്ച് സജേഷ് ബന്ധുവിന്‍െറ പേരില്‍ മാറിയിട്ടും അധികൃതര്‍ അറിഞ്ഞില്ളെന്ന് പറയുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ഓഡിറ്റിങ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തിരിമറിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.