പാലാ: റോഡ് ശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ടൂറിസം കേന്ദ്രങ്ങളായ ഇല്ലിക്കക്കല്ലിലും ഇലവീഴാപൂഞ്ചിറയിലും എത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളുടെ സുരക്ഷിതത്വത്തിന് നടപടി സ്വീകരിക്കുമെന്ന് ജോസ് കെ. മാണി എം.പി. വാഹനപാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം, അപകടമുന്നറിയിപ്പ് ബോര്‍ഡ്, ഇടിമിന്നല്‍ രക്ഷാചാലകം, വാര്‍ത്താവിനിമയ സംവിധാനം എന്നിവ ഏര്‍പ്പെടുത്തും. അടുത്ത ഘട്ടത്തില്‍ ഹൈ ആള്‍റ്റിറ്റ്യൂട്ട് സ്പോര്‍ട്സ് സെന്‍റര്‍, ഹെലിപ്പാട്, റോപ് വേ, അമിനിറ്റി സെന്‍റര്‍ എന്നീ ലോകോത്തര സജ്ജീകരണങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. ഇല്ലിക്കക്കല്ലിന്‍െറ വിനോദസഞ്ചാരസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ 16 കോടി മുടക്കില്‍ നബാര്‍ഡ് സഹായത്തോടെ നിര്‍മിച്ച തലനാട് -ചോനമല-ഇല്ലിക്കല്‍ക്കല്ല് റോഡും ആറുകോടി മുടക്കില്‍ നിര്‍മിച്ച അടുക്കം-മേലടുക്കം ചോനമല റോഡും മൂന്നിലവ്-തലനാട് പഞ്ചായത്തുകളുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ വിപ്ളവകരമായ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായ റോഡുകള്‍ തുറന്നുകൊടുക്കാനായുള്ള ആലോചനയോഗം തലനാട് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സതി വിജയന്‍ അധ്യക്ഷത വഹിച്ചു. രോഹിണിഭായ് ഉണ്ണികൃഷ്ണന്‍, ജോണി ആലാനിക്കല്‍, ജോയി അമ്മിയാനി, മേരിക്കുട്ടി ജോര്‍ജ്, വിനോദ് അടക്കാക്കല്ലില്‍, പി.എസ്. ബാബു, ഡാലിയ ജോസഫ്, ആശ റിജു, രാമകൃഷ്ണന്‍ നീലകണ്ഠന്‍, ആര്‍. മോഹന്‍കുമാര്‍, ഷീജ സുബൈര്‍, വി.കെ. മനോജ്, മേരിക്കുട്ടി ആന്‍ഡ്രൂസ്, ലിന്‍സി ലാലച്ചന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, പൊതുമരാമത്ത്, ടൂറിസം അധികൃതര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഇല്ലിക്കക്കല്ലിലേക്ക് നിര്‍മിച്ച റോഡ് ജോസ്. കെ.മാണി സന്ദര്‍ശിച്ച് നിര്‍മാണപുരോഗതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.