പൊന്‍കുന്നം: റോഡ് വികസനത്തിന്‍െറ ഭാഗമായി പാലാ-പൊന്‍കുന്നം റോഡിലെ കിണര്‍ വിസ്മൃതിയിലായി. കടകളിലേക്ക് വെള്ളം കോരിയ സന്തോഷിന് ഉപജീവനമാര്‍ഗവും അടഞ്ഞു. പൊന്‍കുന്നം തിരുക്കുടുംബ ദേവാലയത്തിന് എതിര്‍വശത്തെ കിണറിന് അഞ്ചാള്‍ താഴ്ചയുണ്ട്. കടുത്ത വേനല്‍ക്കാലത്തും വറ്റിയിരുന്നില്ല. ടൗണിലെ ഹോട്ടല്‍, തട്ടുകടകള്‍, കൂള്‍ബാര്‍ അടക്കമുള്ളവര്‍ ആശ്രയിച്ചിരുന്ന ജലസ്രോതസ്സായിരുന്നു. നിരവധി കുടുംബങ്ങള്‍ക്ക് കുടിനീരും ആയിരുന്നു. 17 വര്‍ഷമായി സന്തോഷ്, രണ്ടുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റിയത് കിണറിനെ ആശ്രയിച്ചാണ്. സന്തോഷിന്‍െറ ഭാര്യ ലിജി കൂലിപ്പണിക്കിടെ വീണ് നട്ടെല്ലിന് പരിക്കേറ്റതിനത്തെുടര്‍ന്ന് നടത്തിയ ശസ്തക്രിയക്കുശേഷം വിശ്രമിക്കുകയാണ്. വിദ്യാര്‍ഥികളായ മക്കള്‍ വിഷ്ണു, ഹരി എന്നിവരുടെ പഠനചെലവുകളും നിര്‍വഹിച്ചത് സന്തോഷ് കുടിവെള്ളം കോരി വിതരണം ചെയ്യുന്നതിലൂടെയായിരുന്നു. 20 വര്‍ഷത്തിലേറെയായി ദിനംപ്രതി ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കായി 250 ലിറ്ററിലധികം കുടിവെള്ളം കോരി വിതരണം ചെയ്താണ് വരുമാനം കണ്ടത്തെിയിരുന്നത്. ആദ്യകാലങ്ങളില്‍ 200 ലിറ്ററിലധികം കൊള്ളുന്ന ഒരു വീപ്പ വെള്ളം ഉന്തുവണ്ടിയില്‍ എത്തിച്ചുനല്‍കുമ്പോള്‍ ഏഴുരൂപ വരെയാണ് ലഭിച്ചിരുന്നതെങ്കില്‍ നിലവില്‍ 40 രൂപ വരെ കിട്ടുമായിരുന്നെന്ന് സന്തോഷ് പറഞ്ഞു. ഇതിനുപുറമെ നിരവധി വീട്ടുകാരും സന്തോഷിന്‍െറ ഈ സേവനത്തെ ആശ്രയിച്ചിരുന്നു. കിണറില്ലാതായതോടെ സന്തോഷിന്‍െറ കുടുംബവും ഇവരും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. റോഡ് വികസനത്തിന്‍െറ ഭാഗമായി പൊന്‍കുന്നത്ത് രണ്ടാമത്തെ കിണറാണ് ഇല്ലാതാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.