കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാകത്താനം പഞ്ചായത്ത് 13ാം വാര്‍ഡിലെ അങ്കണവാടി കെട്ടിടം ഒഴിയണമെന്ന് നിര്‍ദേശം. 30ഓളം കുട്ടികളും രക്ഷിതാക്കളും ആശങ്കയില്‍. പഞ്ചായത്തിലെ ആദ്യകാല അങ്കണവാടികളിലൊന്നാണിത്. അടിസ്ഥാന സൗകര്യമോ വൈദ്യുതി പോലുമോ ഇല്ലാത്ത പഴയ വില്ളേജ് ഓഫിസ് കെട്ടിടത്തിലാണ് ഇപ്പോള്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 30ഓളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി കെട്ടിടം റവന്യൂ വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതോടെ കുട്ടികളും നാട്ടുകാരും വാകത്താനം പഞ്ചായത്ത് ഉപരോധിക്കാനുള്ള ഒരുക്കത്തിലാണ്. റവന്യൂ വകുപ്പിന്‍െറ കീഴിലുള്ള കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് കലക്ടര്‍ കഴിഞ്ഞ വര്‍ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ കുട്ടികളും രക്ഷിതാക്കളും പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയും തുടര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് കൂടി അങ്കണവാടി ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്സുകള്‍ പണിയുന്നതിനാണ് ഇപ്പോള്‍ അങ്കണവാടി കെട്ടിടം ഒഴിയണമെന്ന് നിര്‍ദേശം വന്നിരിക്കുന്നത്. വാകത്താനം പഞ്ചായത്ത് കോടികള്‍ മുടക്കി കമേഴ്സ്യല്‍ കെട്ടിടങ്ങളും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിയിട്ടും 21 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയെ അവഗണിച്ചിരിക്കുകയാണ്. 13ാം വാര്‍ഡ് ഞാലിയാകുഴി-തെങ്ങണാ റോഡില്‍ 17 സെന്‍റ് സ്ഥലം കലക്ടര്‍ അങ്കണവാടിക്കായി വിട്ടുനല്‍കിയെങ്കിലും ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടുമില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം ഒരുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ തിങ്കളാഴ്ച രാവിലെ 10ന് കുട്ടികളും രക്ഷിതാക്കളും വാകത്താനം പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.